നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ടെക് ഭീമന്മാർ; പ്രധാനമന്ത്രിക്ക് AI-യെ കുറിച്ച് വ്യക്തമായ ധാരണയെന്ന് ഗൂഗിൾ സിഇഓ

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുന്നേറുന്ന ഇന്ത്യയുടെ എഐ കുതിപ്പിനെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിലൂടെ ഭാരതത്തെ മാറ്റുന്നതിൽ പ്രധാനമന്ത്രി വഹിക്കുന്ന പങ്ക് നിർണായകമാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മേക്ക് ഇന്ത്യ സംരംഭത്തെ പിന്തുണയ്‌ക്കണമെന്നും ഇന്ത്യയിൽ നിർമിക്കുന്നവ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർ‌ദ്ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ നിർമിത ബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം, കാർഷിക മേഖലയുടെ ഉയർ‌ച്ചയിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ‌ ചർച്ച ചെയ്തതായി സുന്ദർ പിച്ചൈ പറഞ്ഞു.
എഐ മേഖലയിൽ വമ്പൻ നിക്ഷേപമാണ് ഗൂഗിൽ ഇന്ത്യയിൽ‌ നടത്തുന്നത്. കൂടുതൽ പങ്കാളിത്തവും പദ്ധതികളും പണിപ്പുരയിലാണെ സൂചനയും ഗൂഗിൾ സിഇഒ നൽകി. എഐ യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അത് തീർച്ചയായും ഇന്ത്യയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.
ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ചിരിക്കുകയാണ് അമേരിക്കയിലെ മുൻനിര ടെക് ഭീമന്മാർ. നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, സെമി കണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുടെ മേധാവികളാണ് പ്രധാനമന്ത്രിക്കൊപ്പം ചർച്ച നടത്തിയത്. സുന്ദർ പിച്ചൈയ്‌ക്ക് പുറമേ ജെൻസെൻ ഹോംഗ്, ശാന്തനു നാരായെൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ആഗോള സമ്പദ് വ്യവസ്ഥയിലും മനുഷ്യ വികാസത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾ‌ക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

X
Top