ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

ഗ്ലോബൽ ഡൊമെയ്നിലേക്ക് മാറാനൊരുങ്ങി ടെക് ഭീമൻ ഗൂഗിൾ

ന്യൂഡൽഹി: ഇത്രയും നാൾ ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാൻ ഉപയോഗിച്ച google.co.in മറക്കാം, ഇനി വെറും google.com മാത്രം.

വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് കൂടുതൽ പ്രാദേശികമായി സേർച് റിസൾട്ടുകൾ ലഭിക്കാനാണ് ഇതുപോലെ പ്രാദേശിക ഡൊമെയ്നുകൾ ഗൂഗിൾ ഉപയോഗിച്ചിരുന്നത്.

ഇന്ത്യയുടെ google.co.in ന് സമാനമായി യുകെയിൽ google.co.uk, ഫ്രാൻസിലെ google.fr എന്നിങ്ങനെയുള്ള വിവിധ പ്രാദേശിക ഡൊമെയ്നുകൾ ഉപേക്ഷിച്ച് google.com ഗ്ലോബൽ ഡൊമെയ്നിലേക്ക് മാറുകയാണ് ടെക് ഭീമൻ.

മാറ്റം പൂർണമാകുന്നതോടെ ലോകത്തിലെവിടെയായിരുന്നാലും എല്ലാവരെയും പ്രധാന google.com ഡൊമെയ്നിലേക്ക് റീ–ഡയറക്‌ട് ചെയ്യുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.

എന്നാൽ തുടർന്നും ഉപയോക്താവിന്റെ നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി തന്നെയാവും സേർച് റിസൾട്ടുകൾ ലഭിക്കുക.

X
Top