ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ടിസിഎസിന് 11,058 കോടി രൂപയുടെ അറ്റാദായം

ബെംഗളൂരു: ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് 2023 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 11,058 കോടി രൂപ അറ്റാദായം നേടി.

2022 ഡിസംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഡിസംബറില്‍ 2 ശതമാനത്തിന്റെ നേട്ടമാണു ടിസിഎസ് നേടിയത്. 2022 ഡിസംബറില്‍ അറ്റാദായം 10,846 കോടി രൂപയായിരുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ഓരോ ഓഹരിക്കും 27 രൂപ വീതം ലാഭവിഹിതം നല്‍കുന്നതിന് ടിസിഎസ് ബോര്‍ഡ് അംഗീകാരം നല്‍കി.

27 രൂപയില്‍ 18 രൂപ സ്‌പെഷ്യല്‍ ഡിവിഡന്റും 9 രൂപ ഇടക്കാല ഡിവിഡന്റുമാണ്.
നേരത്തെ 2023-24 സാമ്പത്തികവര്‍ഷത്തിലെ ഒന്ന്, രണ്ട് പാദത്തില്‍ 9 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.

ഇതോടെ മൂന്ന് പാദങ്ങളിലായി ടിസിഎസ് പ്രഖ്യാപിക്കുന്ന മൊത്തം ലാഭവിഹിതം 45 രൂപയായി.
ടിസിഎസ് സ്ഥിരമായി ഷെയര്‍ ബൈബാക്ക് പ്രഖ്യാപിക്കുന്നുമുണ്ട്.

2017 മുതല്‍ കമ്പനി അഞ്ച് ബൈബാക്ക് പ്രഖ്യാപിച്ചു.

X
Top