കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ടിസിഎസ്സുമായി സഹകരണം പ്രഖ്യാപിച്ച് ആധാർ ഹൗസിംഗ് ഫിനാൻസ്

മുംബൈ: കമ്പനിയുടെ ബിസിനസ് പ്രോസസ് പരിവർത്തനം ചെയ്യുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്‌റ്റ്‌വെയർ സ്ഥാപനമായ ടിസിഎസ്സുമായി കൈകോർത്ത് ആധാർ ഹൗസിംഗ് ഫിനാൻസ്. ഈ സഹകരണത്തിന് കീഴിൽ ആഭ്യന്തര ഹൗസിംഗ് ഫിനാൻഷ്യർ വിപണി വിപുലീകരണത്തിനായി ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ലെൻഡിംഗ് ആൻഡ് സെക്യൂരിറ്റൈസേഷൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. സംയോജിതവും സഹകരണപരവുമായ ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എൻഡ്-ടു-എൻഡ് ബിസിനസ് പ്രോസസ് പരിവർത്തനം ചെയ്യുന്നതിനാണ് ടിസിഎസുമായുള്ള പങ്കാളിത്താമെന്ന് ആധാർ ഹൗസിംഗ് ഫിനാൻസ് പറഞ്ഞു.

വരുമാനത്തിനായി കയറ്റുമതി വിപണിയെ ആശ്രയിക്കുന്ന ടിസിഎസിന്റെ വരുമാനത്തിന്റെ ഏകദേശം 5 ശതമാനം ഇന്ത്യൻ വിപണിയാണ്.  ആഗോളതലത്തിൽ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് എന്നിവയാണ് കമ്പനിയുടെ ഏറ്റവും വലിയ പ്രവർത്തന വിഭാഗം. അതേസമയം, ഈ സഹകരണത്തിന് കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് തടസ്സങ്ങളില്ലാത്ത കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് ഫീച്ചറുകൾ ടിസിഎസിന്റെ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യും.

X
Top