കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ആഭ്യന്തര, ആഗോള വിപണികൾക്കായി ടാറ്റ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കും

ന്യൂഡൽഹി: വിസ്‌ട്രോണിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ, ആഭ്യന്തര, ആഗോള വിപണികളിലേക്കുള്ള ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാൻ ടാറ്റ ഒരുങ്ങുന്നു.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“ഇനി വെറും രണ്ടര വർഷത്തിനുള്ളിൽ, ടാറ്റ കമ്പനി ഇന്ത്യയിൽ നിന്ന് ആഭ്യന്തര, ആഗോള വിപണികൾക്കായി ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങും.

വിസ്‌ട്രോൺ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന് ടാറ്റ ടീമിന് അഭിനന്ദനങ്ങൾ,” രാജീവ് ചന്ദ്രശേഖർ എക്‌സിൽ എഴുതി.

X
Top