ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻ

ആറ് ലക്ഷം കാര്‍ വില്‍പ്പനയുമായി ടാറ്റ ടിയാഗോ

കൊച്ചി: ആഭ്യന്തര വിപണിയില്‍ ആറ് ലക്ഷം കാറുകളുടെ വില്‍പ്പന നേടി ടാറ്റ ടിയാഗോ ചരിത്ര നേട്ടമുണ്ടാക്കി. 2022ല്‍ സി.എൻ.ജി വേരിയന്റും 2023ല്‍ ഇലക്‌ട്രിക് വേർഷനും പുറത്തിറക്കിയാണ് ടിയാഗോ വില്‍പ്പനയില്‍ ചരിത്ര മുന്നേറ്റമുണ്ടാക്കിയത്.

എട്ടര വർഷത്തിനിടെയാണ് ഇത്രയും വലിയ വില്‍പ്പന ടാറ്റ ടിയാഗോ നേടിയത്. ആഗസ്‌റ്റ് മുതല്‍ ഒക്‌ടോബർ വരെയുള്ള കാലയളവില്‍ ടാറ്റ ടിയാഗോ പ്രതിദിനം 151 വാഹനങ്ങളാണ് വിറ്റഴിച്ചത്.

വാണിജ്യ വാഹന വില്‍പ്പന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടാറ്റ മോട്ടോഴ്‌സ് കാർ വിപണിയില്‍ സജീവമായത് ടിയാഗോ മോഡലുമായാണ്. ആധുനിക സൗകര്യങ്ങളോടൊപ്പം മികച്ച സുരക്ഷാ റേറ്റിംഗും ടിയാഗോയെ വിപണിയിലെ വലിയ താരമായി ഉയർത്തി.

തുടക്കത്തില്‍ 3.39 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുമായാണ് ടിയാഗോ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ് കീഴടക്കിയത്. മാരുതി സിലേറിയോ, ഹ്യുണ്ടായ് ഐ10 എന്നിവയുമായാണ് ടിയാഗോ മത്സരിച്ചത്.

വില്‍പ്പന നേട്ടങ്ങള്‍
വില്‍പ്പന നേടിയ കാലയളവ്

  • ഒരു ലക്ഷം യൂണിറ്റ് 18 മാസം
  • രണ്ട് ലക്ഷം യൂണിറ്റ് 16 മാസം
  • മൂന്ന് ലക്ഷം യൂണിറ്റ് 19 മാസം
  • നാല് ലക്ഷം യൂണിറ്റ് 19 മാസം
  • അഞ്ച് ലക്ഷം യൂണിറ്റ് 15 മാസം
  • ആറ് ലക്ഷം യൂണിറ്റ് 16 മാസം

ഇപ്പോഴത്തെ വില
ടിയാഗോയുടെ വിവിധ മോഡലുകളുടെ വില നിലവില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 8.75 ലക്ഷം രൂപ വരെയാണ് വില.

X
Top