ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

7 മില്യൺ പൗണ്ടിന്റെ ഗ്രീൻ നിക്ഷേപ പദ്ധതി അവതരിപ്പിച്ച്‌ ടാറ്റ സ്റ്റീൽ

ന്യൂഡൽഹി: തങ്ങളുടെ യുകെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഹാർട്ട്‌പൂൾ ട്യൂബ് മില്ലിൽ 7 ദശലക്ഷം പൗണ്ടിന്റെ ഗ്രീൻ നിക്ഷേപ പദ്ധതി അവതരിപ്പിച്ച്‌ ഇന്ത്യൻ സ്റ്റീൽ പ്രമുഖരായ ടാറ്റ സ്റ്റീൽ. സൗത്ത് വെയിൽസിലെ ടാറ്റയുടെ പോർട്ട് ടാൽബോട്ട് സ്റ്റീൽ മേക്കിംഗ് സൈറ്റിൽ നിന്ന് വിതരണം ചെയ്യുന്ന ഉരുക്ക് കോയിലുകൾ പ്രോസസ്സ് ചെയ്യാൻ ഈ സൈറ്റ് കമ്പനിയെ സഹായിക്കും. പ്രതിവർഷം 200,000 ടൺ വരെ സ്റ്റീൽ ട്യൂബുകൾ ഉത്പാദിപ്പിക്കുന്ന സൈറ്റിൽ നിർമ്മിച്ച എല്ലാ സ്റ്റീൽ ഉൽപ്പന്നങ്ങളും 100 ശതമാനം പുനരുപയോഗം ചെയ്യാവുന്നവയാണ്. ഇത് തങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും സ്റ്റീൽ പ്രോസസ്സിംഗിൽ നിന്നുള്ള മൊത്തത്തിലുള്ള CO2 ഉദ്‌വമനം കുറയ്ക്കുകയും ബിസിനസ്സിലുടനീളമുള്ള മൊത്തം ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

പുതിയ പ്രോജക്റ്റ് പൂർത്തിയാകാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ വർഷം യുകെയിൽ ടാറ്റ സ്റ്റീൽ പ്രഖ്യാപിച്ച രണ്ടാമത്തെ പ്രധാന നിക്ഷേപമാണിത്. ഈ രണ്ട് നിക്ഷേപ പദ്ധതികളും യുകെ ബിസിനസിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുകയും പരിസ്ഥിതി ഉദ്‌വമനം കുറയ്ക്കുന്നതിന് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യാൻ സഹായിക്കുമെന്ന് ടാറ്റ സ്റ്റീൽ യുകെ പറഞ്ഞു.

X
Top