തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നടപ്പ് സാമ്പത്തിക വർഷത്തിൽ 12,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ സ്റ്റീൽ

ഡൽഹി: ടാറ്റ സ്റ്റീൽ ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലും യൂറോപ്പിലുമുള്ള പ്രവർത്തങ്ങൾക്കായി 12,000 കോടി രൂപ മൂലധന ചെലവ് (കാപെക്‌സ്) ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി വി നരേന്ദ്രൻ പറഞ്ഞു. ആഭ്യന്തര സ്റ്റീൽ പ്രമുഖരായ ടാറ്റ സ്റ്റീൽ ഇന്ത്യയിൽ 8,500 കോടി രൂപയും യൂറോപ്പിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ 3,500 കോടി രൂപയും നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ടാറ്റ സ്റ്റീലിന്റെ മാനേജിംഗ് ഡയറക്ടർ (എംഡി) കൂടിയായ നരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിൽ, കമ്പനി കലിംഗനഗർ പദ്ധതി വിപുലീകരണത്തിലും ഖനന പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യൂറോപ്പിൽ അത് ഉപജീവനം, ഉൽപന്ന മിശ്രിത സമ്പുഷ്ടീകരണം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാപെക്‌സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നരേന്ദ്രൻ പറഞ്ഞു.

ഒഡീഷയിലെ കലിംഗനഗറിലുള്ള പ്ലാന്റിന്റെ ശേഷി 3 മെട്രിക് ടണ്ണിൽ നിന്ന് 8 മില്ല്യൺ ടണ്ണായി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിനുപുറമെ, എൻഐഎൻഎൽ ഏറ്റെടുക്കലിൽ ഇന്ത്യയിലെ അജൈവ വളർച്ചയ്ക്കായി ടാറ്റ സ്റ്റീൽ ഏകദേശം 12,000 കോടി രൂപ ചെലവഴിച്ചതായും  അദ്ദേഹം പറഞ്ഞു. ടാറ്റ സ്റ്റീൽ അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ടിഎസ്‌എൽപി) വഴിയാണ് എൻഐഎൻഎല്ലിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സ്റ്റീൽ ഉൽപ്പാദക കമ്പനികളിൽ ഒന്നാണ് ടാറ്റ സ്റ്റീൽ. കമ്പനി ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കുന്നു. 

X
Top