Alt Image
പൊതുമേഖല ബാങ്ക് സ്വകാര്യവത്ക്കരണത്തിനെതിരെ ആര്‍ബിഐവിന്‍ഡ്ഫാള്‍ ലാഭ നികുതി അവലോകനം: ക്രൂഡ് സെസ് വെട്ടിചുരുക്കി കേന്ദ്രസര്‍ക്കാര്‍, സമ്മിശ്ര പ്രകടനവുമായി ഓഹരികള്‍രാജ്യാന്തര വിപണിയിൽ ക്രൂഡ് വില താഴ്ന്നെങ്കിലും ഇന്ത്യയിൽ ഇന്ധനവില കുറഞ്ഞേക്കില്ലപണപ്പെരുപ്പം എട്ട്‌ മാസത്തിനുള്ളിൽ 5 ശതമാനമാകുംജൂലൈയില്‍ ആഭ്യന്തര വിമാനയാത്ര നടത്തിയത് 97 ലക്ഷത്തിലധികം പേര്‍, ജൂണിനെ അപേക്ഷിച്ച് 7.6% കുറവ്

331 കോടിയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ്

ഡൽഹി: ജൂൺ പാദത്തിൽ 331.09 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ടിഎസ്‌എൽപി), പ്രധാനമായും ചെലവുകൾ ഉയർന്നതാണ് അറ്റ നഷ്ടത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 331.60 രൂപയായിരുന്നു. അതേസമയം, 2022 ജൂണിൽ അവസാനിച്ച പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം മുൻ വർഷത്തെ ഇതേകാലയളവിലെ 1,726.82 കോടി രൂപയിൽ നിന്ന് 2,154.78 കോടി രൂപയായി ഉയർന്നു. കൂടാതെ പ്രസ്തുത പാദത്തിലെ കമ്പനിയുടെ ചെലവ് 2021 ജൂൺ പാദത്തിലെ 1,282.59 കോടിയിൽ നിന്ന് 2,489.58 കോടി രൂപയായി വർധിച്ചു.

ടാറ്റ സ്റ്റീലിന്റെ ഒരു അനുബന്ധ സ്ഥാപനമായ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ടിഎസ്‌എൽപി), ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് സ്‌പെഷ്യൽ സ്റ്റീൽ & മർച്ചന്റ് ഡയറക്‌ട് റിഡ്യൂസ്ഡ് അയേൺ (സ്പോഞ്ച് അയേൺ) നിർമ്മാതാക്കളിൽ ഒന്നാണ്. ടിഎസ്‌എൽപി വഴി ടാറ്റ സ്റ്റീൽ അടുത്തിടെ ഒഡീഷ ആസ്ഥാനമായുള്ള എൻഐഎൻഎല്ലിനെ 12,000 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. 

X
Top