എംപിസി യോഗം തുടങ്ങിസേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകുംഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനംപ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും

എൻഐഎയുടെ ഇപിസി കരാർ സ്വന്തമാക്കി ടാറ്റ പ്രോജെക്ടസ്

മുംബൈ: നോയിഡ ഇന്റർനാഷണൽ എയർപോർട്ട് (NIA) നിർമ്മിക്കാൻ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിന്റെ തിരഞ്ഞെടുത്ത് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (YIAPL). ഇതിന്റെ ഭാഗമായി എൻഐഎയുടെ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) എന്നിവ ടാറ്റ പ്രോജെക്ടസ് ഏറ്റെടുക്കും. ഈ ഇപിസി പ്രകാരം നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ, റൺവേ, എയർസൈഡ് ഇൻഫ്രാസ്ട്രക്ചർ, റോഡുകൾ, യൂട്ടിലിറ്റികൾ, ലാൻഡ്‌സൈഡ് സൗകര്യങ്ങൾ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവ ടാറ്റ പ്രോജക്ട്‌സ് നിർമ്മിക്കും. ടാറ്റ പ്രോജക്ട്‌സിന് പുറമെ കരാറിനായി ഷാപൂർജി, ലാർസൻ, ടൂബ്രോ തുടങ്ങിയ കമ്പനികൾ ശ്രമം നടത്തിയിരുന്നു.  

രണ്ട് വർഷത്തിനകം വിമാനത്താവളത്തിന്റെ ആദ്യഘട്ടം സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,334 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന് ഒന്നാം ഘട്ടത്തിൽ ഒരൊറ്റ റൺവേ ഉണ്ടായിരിക്കും കൂടാതെ പ്രതിവർഷം പന്ത്രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. 2024 ഓടെ വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. സൂറിച്ച് എയർപോർട്ടും ഉത്തർപ്രദേശ് സർക്കാരും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തമായാണ് പദ്ധതി വികസിപ്പിക്കുന്നത്.

പാസഞ്ചർ ടെർമിനൽ ഹ്രസ്വവും കാര്യക്ഷമവുമായ യാത്രക്കാരുടെ ഒഴുക്ക്, ഡിജിറ്റൽ സേവനങ്ങൾ, കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് & കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ് ടാറ്റ പ്രോജക്ട്സ്.

X
Top