പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

7 മെഗാവാട്ട് സോളാർ റൂഫ്‌ടോപ്പ് പദ്ധതിക്കായി ടാറ്റ പവറുമായി കൈകോർത്ത് ടാറ്റ മോട്ടോഴ്‌സ്

മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ പൂനെയിലെ ചിഖാലിയിലുള്ള പാസഞ്ചർ വെഹിക്കിൾ പ്ലാന്റിൽ 7 മെഗാവാട്ട് സോളാർ റൂഫ്‌ടോപ്പ് പ്രോജക്റ്റ് വികസിപ്പിക്കാൻ ടാറ്റ പവർ കമ്പനി ലിമിറ്റഡുമായി കൈകോർത്ത് ടാറ്റ മോട്ടോഴ്‌സ്. ഇരു കമ്പനികളും ചേർന്ന് വികസിപ്പിച്ച സംയുക്ത 17 മെഗാവാട്ട് ഓൺ-സൈറ്റ് സോളാർ പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. കമ്പനികൾ പദ്ധതിയുടെ 10 മെഗാവാട്ട് നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. ഈ പദ്ധതിക്കായി രണ്ട് ടാറ്റ ഗ്രൂപ്പ് കമ്പനികളും അടുത്തിടെ പവർ പർച്ചേസ് എഗ്രിമെന്റിൽ (പിപിഎ) ഒപ്പുവെച്ചിരുന്നു. ഈ ഏറ്റവും പുതിയ ഇൻസ്റ്റാളേഷനിലൂടെ, ടാറ്റ പവർ സ്ഥാപിച്ച ടാറ്റ മോട്ടോഴ്‌സ് പിവി മാനുഫാക്‌ചറിംഗ് യൂണിറ്റ്, ഇന്ത്യയിലെ ഏറ്റവും വലിയ ഓൺ-സൈറ്റ് സോളാർ പ്രൊജക്റ്റ് ആയി മാറുമെന്ന് കമ്പനി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
5.23 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ലഘൂകരിച്ചുകൊണ്ട് 23 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഈ ഇൻസ്റ്റാളേഷനിലൂടെ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (2.67 മെഗാവാട്ട്); സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (820.8 kWp); ബാംഗ്ലൂരിലെ ഡെൽ ടെക്നോളജീസിലെ സോളാർ വെർട്ടിക്കൽ ഫാം (120kW), നെല്ലൂരിലെ ടാറ്റ കെമിക്കൽസിൽ (1.4MW) ഫ്ലോട്ടിംഗ് സോളാർ എന്നിങ്ങനെ ഒന്നിലധികം വലിയ സോളാർ റൂഫ്‌ടോപ്പ് സൊല്യൂഷനുകൾ ടാറ്റ പവർ നടപ്പിലാക്കിയിട്ടുണ്ട്.

X
Top