Alt Image
ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ഊർജ്ജരംഗത്ത് കേരളത്തിന് ഇനി ആഗോള കരുത്ത്; അന്താരാഷ്ട്ര സമിതിയുമായും പ്രമുഖ കലാലയങ്ങളുമായും ഇഎംസി കരാർ ഒപ്പിട്ടുയുഎസുമായുള്ള വ്യാപാരക്കരാർ: ഇന്ത്യൻ എണ്ണശുദ്ധീകരണശാലകൾ റഷ്യൻ എണ്ണ ഒഴിവാക്കുന്നുപിഎം കെയേഴ്സ് ഫണ്ടിനെപ്പറ്റി പാർലമെന്റിൽ ചോദ്യം വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്കേന്ദ്രജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചേക്കും

ടാറ്റ മോട്ടോഴ്‌സ് തമിഴ്‌നാട്ടില്‍ പുതിയ ഉല്‍പ്പാദന യൂണിറ്റ് ആരംഭിച്ചു; പുറത്തിറക്കുന്ന ആദ്യ വാഹനം റേഞ്ച് റോവര്‍ ഇവോക്

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് (ടിഎംപിവി)ന്റെ ഉപകമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഓട്ടോമോട്ടീവ് പിഎല്‍സി (ജെഎല്‍ആര്‍)യും ചേര്‍ന്ന് തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് സ്ഥാപിച്ച പുതിയ നിര്‍മാണശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പ്ലാന്റിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്.

ടിഎംപിവിയും ജെഎല്‍ആര്‍ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ—നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ഈ പ്ലാന്റില്‍ നിന്നും ആദ്യ വാഹനമായ ജെഎല്‍ആറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവര്‍ ഇവോക് പുറത്തിറക്കും.

തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ടാറ്റ സണ്‍സ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ചേര്‍ന്നാണ് നിര്‍മാണശാല ഉദ്ഘാടനം ചെയ്തത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടിഎംപിവി, ജെഎല്‍ആര്‍, ടാറ്റ ഗ്രൂപ്പ് എന്നിവയുടെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അത്യാധുനിക നിര്‍മാണ സാങ്കേതികവിദ്യകളും പ്രാവീണ്യമുള്ള തൊഴിലാളികളും ഒന്നിക്കുന്നതാണ് ടിഎംപിവിയുടെ പനപാക്കം പ്ലാന്റ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഷോപ്പ്ഫ്‌ളോര്‍ ടെക്‌നീഷ്യന്‍മാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവര്‍ ടാറ്റ മോട്ടോഴ്‌സിന്റെ ‘ലക്ഷ്യ’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നേടിയത്—’പഠിക്കുമ്പോള്‍ സമ്പാദിക്കുക’ മാതൃകയില്‍, എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് തലങ്ങളിലേക്ക് വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് പദ്ധതി.

അഞ്ചുമാസത്തെ കര്‍ശനമായ പരിശീലനം ജെഎല്‍ആര്‍ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജോലി ചെയ്യുന്നതിനൊപ്പം കമ്പനിയുടെ പിന്തുണയോടെ പ്രശസ്ത സര്‍വകലാശാലയില്‍ നിന്ന് ബി.ടെക് ബിരുദം നേടാനുള്ള അവസരവും ഇവര്‍ക്കുണ്ട്.

പ്ലാന്റിലെ വാഹന ഉത്പാദനം ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് അടുത്ത അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനകം വര്‍ഷം 2.5 ലക്ഷം വാഹനങ്ങളുടെ പൂര്‍ണ ശേഷിയിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യന്‍ വിപണിക്കും അന്താരാഷ്ട്ര വിപണികള്‍ക്കും വേണ്ടിയാണ് ഉത്പാദനം.

ഈ നിര്‍മാണശാലയെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അനുയോജ്യമായ അത്യാധുനിക കേന്ദ്രമാക്കാന്‍ ഏകദേശം 9,000 കോടി രൂപ നിക്ഷേപിക്കാനാണ് ടിഎംപിവിയുടെ ലക്ഷ്യം. ഇതിലൂടെ 5,000ത്തിലധികം പേര്‍ക്ക് നേരിട്ടും പരോക്ഷവുമായി തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

X
Top