ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ടാറ്റാ മോട്ടോഴ്‌സിന്റെ മൊത്തവില്‍പ്പനയില്‍ നേരിയ വര്‍ധന

മുംബൈ: ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് മൊത്തത്തിലുള്ള വില്‍പ്പനയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. നവംബറില്‍ 74,753 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം വില്‍പ്പന 74,172 യൂണിറ്റുകളായിരുന്നു.

മൊത്ത ആഭ്യന്തര വില്‍പ്പന 2023 നവംബറിലെ 72,647 യൂണിറ്റില്‍ നിന്ന് 1 ശതമാനം ഉയര്‍ന്ന് 73,246 യൂണിറ്റിലെത്തി.

ഇവികള്‍ ഉള്‍പ്പെടെയുള്ള മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന 46,143 യൂണിറ്റുകളില്‍ നിന്ന് 2 ശതമാനം വര്‍ധിച്ച് 47,117 യൂണിറ്റായി.

അതുപോലെ, ഇവികള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പിവി വില്‍പ്പന 2023 നവംബറിലെ 46,068 യൂണിറ്റില്‍ നിന്ന് 2 ശതമാനം ഉയര്‍ന്ന് 47,063 യൂണിറ്റിലെത്തുകയും ചെയ്തു.

വാണിജ്യ വാഹന മൊത്തവില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 28,029 യൂണിറ്റുകളില്‍ നിന്ന് ഒരു ശതമാനം ഇടിഞ്ഞ് 27,636 യൂണിറ്റിലെത്തി.

X
Top