ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

5408 കോടി രൂപ ലാഭം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്, വരുമാന വളര്‍ച്ച 35%

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സ് കുതിപ്പ് തുടരുന്നു. 5407.8 കോടി രൂപയാണ് നാലാം പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 1032 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വരുമാനം 35 ശതമാനം ഉയര്‍ന്ന് 105932 കോടി രൂപയായി. ശക്തമായ ഇന്ത്യന്‍ ഡിമാന്റും ജെഎല്‍ആറിന്റെ മികച്ച പ്രകടനവുമാണ് വില്‍പന മെച്ചപ്പെടുത്തിയത്. മികച്ച മിശ്രിതം, വിലനിര്‍ണ്ണയ നടപടികള്‍, അനുകൂലമായ പ്രവര്‍ത്തന ലീവറേജ് എന്നിവ മാര്‍ജിനുകളും ലാഭവും മെച്ചപ്പെടുത്തി.

വിലനിര്‍ണ്ണയ നടപടികളും സമ്പന്നമായ മിശ്രിതവും മെച്ചപ്പെട്ട എഎസ്പികള്‍ക്കും ഉയര്‍ന്ന വരുമാന വളര്‍ച്ചയ്ക്കും കാരണമായി. ചിപ്പ് വിതരണം ക്രമാനുഗതമായി മെച്ചപ്പെടുകയാണ്. അതുകൊണ്ടുതന്നെ 2024 സാമ്പത്തികവര്‍ഷത്തില്‍ 6 ശതമാനത്തിലധികം ഇബിഐടി മാര്‍ജിന്‍ പ്രതീക്ഷിക്കുന്നു.

വിതരണ പ്രശ്‌നങ്ങളും മാക്രോ സാഹചര്യങ്ങളും വെല്ലുവിളികളാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപച്ചെലവ് ഏകദേശം 3 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നേയ്ക്കും. ക്ഷേ സ്വതന്ത്ര പണമൊഴുക്ക് 2 ബില്യണ്‍ പൗണ്ടില്‍ കുറവായിരിക്കും.

അറ്റ കടം 2024 സാമ്പത്തിക വര്‍ഷത്തോടെ ഒരു ബില്യണ്‍ പൗണ്ടില്‍ താഴെയായി കുറയ്ക്കാനുമാകും, കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

X
Top