ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ടാറ്റ മോട്ടോഴ്‌സ് പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് വിപണിയില്‍

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിന്റെ പ്രത്യേക, പരിമിതകാല കാമോ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു.

വൈറ്റ് റൂഫ്, ആർ16 ചാർക്കോള്‍ ഗ്രേ അലോയ് വീലുകള്‍, സി.എ.എം.ഒ തീം പാറ്റേണുകളില്‍ പ്രീമിയം അപ്‌ഹോള്‍സ്റ്ററി എന്നിവയ്‌ക്കൊപ്പം പുതിയ സീവീഡ് ഗ്രീൻ നിറത്തിലും ലഭിക്കും.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാർപ്ലേയുമുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റെ് സിസ്റ്റവും അവതരിപ്പിക്കുന്നു. വയർലെസ് ചാർജർ, റിയർ എ.സി വെന്റുകള്‍, വേഗതയേറിയ സി ടൈപ്പ് യു.എസ്.ബി ചാർജർ, ആംറെസ്റ്റോടുകൂടിയ ഗ്രാൻഡ് കണ്‍സോള്‍ എന്നീ സൗകര്യങ്ങ്യും കൂട്ടിച്ചേർത്തിട്ടുണ്ട്.

8,44,900 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില. ടാറ്റ മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം.

ഫൈവ്സ്റ്റാർ എസ്.യു.വി

2021 ജി.എൻ. ക്യാപ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഫൈവ്സ്റ്റാർ റേറ്റിംഗ് നേടിയ എസ്.യു.വിയാണ് പഞ്ച്.

മികച്ച രൂപകല്പന, 187 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.

2021 ഒക്ടോബറില്‍ വിപണിയിലെത്തിയതിന് ശേഷം 10 മാസത്തിനുള്ളില്‍ ഒരുലക്ഷവും 34 മാസത്തിനുള്ളില്‍ നാല് ലക്ഷവും വില്പന നേടിയാണ് പഞ്ചിന്റെ മുന്നേറ്റം.

പെട്രോള്‍, ഡ്യുവല്‍ സിലിണ്ടർ സി.എൻ.ജി, ഇലക്‌ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം പവർട്രെയിനുകള്‍ക്കൊപ്പം പഞ്ച് ലഭ്യമാണ്.

X
Top