ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിരണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?

ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വിൽപ്പനയിൽ വൻ വർദ്ധനവ്

മുംബൈ: 2022 ജൂണിൽ കമ്പനിയുടെ മൊത്തം ആഭ്യന്തര വിൽപ്പന 82% ഉയർന്ന് 79,606 യൂണിറ്റിലെത്തിയതായി ടാറ്റ മോട്ടോർസ് അറിയിച്ചു. 2021 ജൂണിൽ ഇത് 43,704 യൂണിറ്റായിരുന്നു. സമാനമായി 2022 ജൂണിലെ കമ്പനിയുടെ മൊത്തം വാണിജ്യ വാഹന വില്പന (ആഭ്യന്തര + കയറ്റുമതി) 2021 ജൂണിലെ 22,100 യൂണിറ്റിൽ നിന്ന്  69% ഉയർന്ന് 37,265 യൂണിറ്റിലെത്തി. 2022 ജൂണിൽ വാണിജ്യ വാഹനങ്ങളുടെ മൊത്തം ആഭ്യന്തര വിൽപ്പന 34,409 യൂണിറ്റായിരുന്നപ്പോൾ, കയറ്റുമതി 2,856 യൂണിറ്റായിരുന്നു. 2022 ജൂൺ 28-ന്, ടാറ്റ മോട്ടോഴ്‌സ് അതിന്റെ വാണിജ്യ വാഹങ്ങളുടെ വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു. വ്യക്തിഗത മോഡലും വേരിയന്റും അനുസരിച്ച് 1.5-2.5% പരിധിയിലുള്ള വില വർദ്ധനവ് 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.

2021 ജൂണിൽ വിറ്റ 24,110 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ജൂണിൽ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന (പിവി) വിൽപ്പന 87% ഉയർന്ന് 45,197 യൂണിറ്റിലെത്തി. ചൈനയിലെ ലോക്ക്ഡൗൺ കാരണം വിതരണ വശം മിതമായ തോതിൽ ബാധിച്ചെങ്കിലും 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ യാത്രാ വാഹനങ്ങളുടെ ആവശ്യം ശക്തമായി തുടരുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 9,283 യൂണിറ്റിന്റെ ത്രൈമാസ വിൽപ്പനയും ജൂൺ 22 ൽ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയായ 3,507 യൂണിറ്റുകളുമാണ് ഇലക്ട്രിക് വാഹന വിഭാഗത്തിൽ കമ്പനി നടത്തിയത്.

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോഴ്‌സ്, കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക്-അപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളാണ്. 2021 നാലാം പാദത്തിൽ 7,605.40 കോടി രൂപയുടെ അറ്റനഷ്ടം ഉണ്ടായപ്പോൾ 2022 സാമ്പത്തിക വർഷത്തിൽ 1,032.84 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ബിഎസ്ഇയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 0.46 ശതമാനം ഉയർന്ന് 413.60 രൂപയിലെത്തി. 

X
Top