ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

സെമികണ്ടക്ടർ മേഖലയിൽ വൻ കുതിപ്പിന് ടാറ്റ; ജാപ്പനീസ് കമ്പനി ‘റോമു’മായി കൈകോർക്കുന്നു

മുംബൈ: ഇന്ത്യയെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് കരുത്തുപകർന്ന് ടാറ്റ ഇലക്ട്രോണിക്‌സും പ്രമുഖ ജാപ്പനീസ് ചിപ്പ് നിർമാതാക്കളായ റോമും (ROHM Co) തമ്മിൽ ധാരണയായി. തിങ്കളാഴ്ചയാണ് ഇരു കമ്പനികളും തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയിലും ആഗോള വിപണിയിലുമുള്ള സെമികണ്ടക്ടർ ആവശ്യകത നിറവേറ്റുന്നതിനായി സംയുക്തമായി ചിപ്പുകൾ നിർമിക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.

കരാറിന്റെ ഭാഗമായി റോം ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത അത്യാധുനിക പവർ സെമികണ്ടക്ടറുകളുടെ (Automotive Grade Si MOSFET) അസംബ്ലിങും പരിശോധനയും ടാറ്റ ഇലക്ട്രോണിക്‌സ് നിർവ്വഹിക്കും. 2026-ഓടെ ചിപ്പുകളുടെ വാണിജ്യോത്പാദനം ഇന്ത്യയിൽ ആരംഭിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

റോമിന്റെ നൂതന സാങ്കേതികവിദ്യയും ടാറ്റ ഇലക്ട്രോണിക്‌സിന്റെ നിർമാണ മികവും ഒത്തുചേരുന്നതോടെ ഇന്ത്യയിലെ സെമികണ്ടക്ടർ വിപണിയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കേവലം നിർമാണത്തിനപ്പുറം, ഭാവിയിൽ കൂടുതൽ മൂല്യമുള്ള പാക്കേജിംഗ് സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കാനും ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്.
‘ഇന്ത്യൻ വിപണിയിലെ വർധിച്ചുവരുന്ന സെമികണ്ടക്ടർ ആവശ്യകത നിറവേറ്റാൻ ഈ സഹകരണം സഹായിക്കും.

വിതരണ ശൃംഖല ശക്തമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സാങ്കേതിക പരിഹാരങ്ങൾ നൽകാൻ സാധിക്കുമെന്നും,’ റോം അധികൃതർ വ്യക്തമാക്കി.

ഈ പങ്കാളിത്തം ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ട്രിക് വാഹന (EV) രംഗം ഉൾപ്പടെ ഇന്ത്യയിലെ അതിവേഗം മുന്നേറുന്ന സാങ്കേതിക വിദ്യാ രംഗത്തിന് ആവശ്യമായ ചിപ്പുകളുടെ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കും.

X
Top