കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

തുടര്‍ച്ചയായ സെഷനുകളില്‍ റെക്കോര്‍ഡ് ഉയരം കൈവരിച്ച് ടാറ്റ ഗ്രൂപ്പ് ഓഹരി

മുംബൈ: തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 316.45 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. വെള്ളിയാഴ്ചയും ആജീവനാന്ത ഉയരത്തിലെത്താന്‍ ഓഹരിയ്ക്കായി.

രണ്ട് സെഷനുകളില്‍ റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത് അപ്‌ട്രെന്‍ഡ് സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു. ചാര്‍ട്ടില്‍ ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം രൂപപ്പെടുത്തുന്നതിനാല്‍ കുതിപ്പ് തുടരും. ഹ്രസ്വകാലത്തില്‍ 350-360 രൂപയിലേയ്ക്ക് ഓഹരി ഉയരുമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത പറഞ്ഞു.

290 രൂപയിലായിരിക്കും സപ്പോര്‍ട്ട് രൂപപ്പെടുക. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 110 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സിന്റേത്. 2022 ല്‍ 70 ശതമാനവും 6 മാസത്തില്‍ 50 ശതമാനം ഉയര്‍ന്ന സ്‌റ്റോക്കിന്റെ അഞ്ച് വര്‍ഷത്തെ നേട്ടം 200 ശതമാനമാണ്.

10 വര്‍ഷത്തില്‍ 450 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്താനും സാധിച്ചു. 1902 സ്ഥാപിതമായ ഇന്ത്യന്‍ ഹോട്ടല്‍സ് മിഡ് ക്യാപ്പ് ഓഹരിയാണ്. (വിപണി മൂല്യം31958.99 കോടി രൂപ). വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയാണ് പ്രവര്‍ത്തനരംഗം.7500 റൂമുകളോടു കൂടിയ 60 ഫെവ് സ്റ്റാര്‍ ഹോട്ടലുകളാണ് നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സിനുള്ളത്.

ലോക പ്രശസ്ത ബ്രാന്‍ഡുകളായ താജ്, സലിക്ഷ്യസ്, വിവാന്റ, ജിന്‍ജര്‍ എന്നിവയ്ക്ക് കീഴിലാണ് ഇവ.

X
Top