ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും പങ്കാളിത്തത്തിൽ

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും ഓപ്പണ്‍എഐയും വിവിധ മേഖലകളിലായുള്ള തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, സാമൂഹ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍ ഇതിന്‍റെ ഫലമായി സാധ്യമാകും. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍, ആഗോള വ്യാപകമായി നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള മാറ്റങ്ങള്‍, നിര്‍മിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടപ്പാക്കും.

സഹകരണത്തിന്‍റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് എന്‍റര്‍പ്രൈസ് ചാറ്റ് ജിപിടി ശാക്തീകരണം ലഭിക്കും. ആയിരക്കണക്കിന് ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് എന്‍റര്‍പ്രൈസ് ചാറ്റ് ജിപിടി ഉപയോഗിക്കാനാവും. പുതുമകളും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകും. ഇതിനു പുറമെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ് കഴിവുകള്‍ ശക്തമാക്കാന്‍ ഓപ്പണ്‍എഐയുടെ കോഡെക്‌സ് ടിസിഎസിനു പ്രയോജനപ്പെടുത്താനാവും.

ഈ പങ്കാളിത്തത്തിന് കീഴിൽ, ലോകോത്തര എജന്‍റിക് എഐ സാങ്കേതികവിദ്യകളുള്ള ഓപ്പൺഎഐയും വിവിധ വ്യവസായ മേഖലകളിലെ ആഴത്തിലുള്ള അറിവും മികച്ച എഐ വൈദഗ്ധ്യവുമുള്ള ടിസിഎസും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ഓരോ വ്യവസായത്തിനും അനുയോജ്യമായതും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതുമായ എഐ പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ സ്ഥാപനങ്ങള്‍ക്കും സവിശേഷമായ രീതിയില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയിലേയും ആഗോള തലത്തിലേയും സ്ഥാപനങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വഴിയൊരുക്കുന്നതിനായി ടിസിഎസും ഓപ്പണ്‍എഐയും സംയുക്തമായി മുന്നോട്ടു വരും.

ഈ സഹകരണത്തിലൂടെ ടിസിഎസിന് തങ്ങളുടെ ഉപഭോക്താക്കളുടെ നിര്‍മിത ബുദ്ധി സഹായത്തോടെയുള്ള പരിവർത്തനം ത്വരിതപ്പെടുത്താന്‍ സാധിക്കും. ഇതിനായി ഓപ്പണ്‍എഐയുടെ ആധുനീക സംവിധാനങ്ങള്‍ ഉപയോഗിക്കുകയും സംയോജിപ്പിക്കുകയും ചെയ്യും.

ഇന്ത്യയില്‍ നിര്‍മിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ടിസിഎസിന്‍റെ ഹൈപര്‍വാള്‍ട്ട് യൂണിറ്റും ഓപ്പണ്‍എഐയും വിവിധ വര്‍ഷങ്ങളിലേക്കുളള സഹകരണത്തിന് ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 100 മെഗാവാട്ട് ശേഷിയുമായി ടിസിഎസ് നിര്‍മിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ഇത് ഒരു ജിഗാവാട്ടായി വര്‍ധിപ്പിക്കാനും സൗകര്യമുണ്ടാകും.

പുതുതലമുറ തൊഴില്‍ഭാരങ്ങള്‍ വഹിക്കാനുള്ള ശേഷി ഈ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകും. ഇന്ത്യയെ ആഗോള നിര്‍മിത ബുദ്ധി ഹബ്ബായി മാറ്റാനും ഇതിനാകും.

ഇന്ത്യന്‍ യുവാക്കള്‍ക്ക് നിര്‍മിത ബുദ്ധി പരിശീലനവും അതിനായുള്ള വിഭവങ്ങളും ലഭ്യമാക്കുന്നതിനും ടിസിഎസും ഓപ്പണ്‍എഐ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം സഹായിക്കും. ഉത്തരവാദിത്തത്തോടെ നിര്‍മിത ബുദ്ധി ഉപയോഗിക്കാനും വന്‍തോതില്‍ ഫലപ്രദമായി അതുപയോഗിക്കാനും ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇതു വഴികാട്ടിയാകും.

എന്‍ജിഒകള്‍ക്കുള്ള സാങ്കേതികവിദ്യ ടൂള്‍കിറ്റുകള്‍ വികസിപ്പിക്കാനും യുവാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കു തുടക്കം കുറിക്കാനും ഇതു സഹായിക്കും. ഒരു ദശലക്ഷം ഇന്ത്യന്‍ യുവാക്കള്‍ക്കെങ്കിലും ജീവിത മാര്‍ഗ്ഗം നല്‍കുന്നതായിരിക്കും ഇത്.

X
Top