വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽ

ടാറ്റ കെമിക്കൽസിന്റെ അറ്റാദായത്തിൽ മൂന്നിരട്ടി വർധന

മുംബൈ: ഉയർന്ന വരുമാനത്തിന്റെ പിൻബലത്തിൽ 2022 സെപ്റ്റംബർ പാദത്തിൽ 628 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി ടാറ്റ കെമിക്കൽസ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ലാഭം 221 കോടിയായിരുന്നുവെന്ന് ടാറ്റ കെമിക്കൽസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

അവലോകന പാദത്തിൽ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3,079 കോടി രൂപയിൽ നിന്ന് 39.62 ശതമാനം ഉയർന്ന് 4,299 കോടി രൂപയായി. സമാനമായി രണ്ടാം പാദത്തിൽ കമ്പനിയുടെ ചെലവ് 2,805 കോടിയിൽ നിന്ന് 3,623 കോടി രൂപയായി വർധിച്ചു.

രാസവസ്തുക്കൾ, വിള സംരക്ഷണം, സ്പെഷ്യാലിറ്റി കെമിസ്ട്രി ഉൽപ്പന്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന ഒരു ആഗോള കമ്പനിയാണ് ടാറ്റ കെമിക്കൽസ് ലിമിറ്റഡ്. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ കെമിക്കൽ കമ്പനികളിലൊന്നാണ്.

വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 0.67 ഉയർന്ന് 1,188.05 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top