
മുംബൈ: ടാറ്റ ക്യാപിറ്റല്‍, എല്‍ജി ഇലക്ട്രോണിക്‌സ് എന്നിവയുടെ മെഗാ ഐപിഒകള്‍ ഈയാഴ്ച നടക്കും. ഇരുകമ്പനികളും ചേര്‍ന്ന് 27,000 കോടി രൂപയാണ് സമാഹരിക്കുന്നത്. 15512 കോടി രൂപയുടെ ടാറ്റ ക്യാപിറ്റല്‍ ഐപിഒ ഒക്ടോബര്‍ 6 നാണ് ആരംഭിക്കുക. 21 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യും 26.58 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും (ഒഎഫ്എസ്) ഉള്‍പ്പെടുന്നതാണ് ഐപിഒ. 310-326 രൂപയാണ് പ്രൈസ് ബാന്റ്. 1.38 ലക്ഷം മൂല്യനിര്‍ണ്ണയത്തിലാണ് ഈ ബാങ്ക് ഇതര ഫിനാന്‍ഷ്യല്‍ കമ്പനി ഐപിഒ നടത്തുന്നത്.
ഒഎഫ്എസില്‍ ടാറ്റ സണ്‍സ് 23 കോടി ഓഹരികളും ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്‌സി) 3.58 കോടി ഓഹരികളും വിറ്റഴിക്കും. ടയര്‍ വണ്‍ കാപിറ്റല്‍ അടിത്തറ ശക്തമാക്കാനാണ് ഫ്രഷ് ഇഷ്യു തുക ഉപയോഗപ്പെടുത്തുക. കൂടാതെ വളര്‍ച്ചയ്ക്കും വായ്പദാനത്തിനും ഉപയോഗിക്കും.
നിലവില്‍ കമ്പനിയുടെ 88.6 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിന്റെ പക്കലും 1.8 ശതമാനം ഐഎഫ്‌സിയുടെ പക്കലുമാണ്. 2025 ല്‍ 3655 കോടി രൂപയുടെ നികുതി കഴിച്ചുള്ള ലാഭം നേടി. മുന്‍വര്‍ഷത്തിലിത് 3327 കോടി രൂപയായിരുന്നു. വരുമാനം 18175 കോടി രൂപയില്‍ നിന്നും 28313 കോടി രൂപയായി ഉയര്‍ന്നു. ഒക്ടോബര്‍ 8 ന് ഐപിഒ അവസാനിക്കും.
എല്‍ജി ഇലക്ട്രോണിക്‌സ്
ദക്ഷിണ കൊറിയന്‍ കമ്പനി എല്‍ജിയുടെ ഇന്ത്യന്‍ വിഭാഗം 11607 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. ഒക്ടോബര്‍ 7 ന് ആരംഭിക്കുന്ന ഇഷ്യു 10.18 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലാണ് (ഒഎഫ്എസ്).തുക മുഴുവന്‍ ദക്ഷിണകൊറിയന്‍ പാരന്റിംഗ് കമ്പനിയ്ക്കായിരിക്കും.
1080-1140 രൂപയാണ് ഇഷ്യുവില.77400 കോടി രൂപ വാല്വേഷനിലാണ് ഐപിഒ. 2025 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 2203 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തിലിത് 1511 കോടി രൂപയായിരുന്നു. വരുമാനം 21352 കോടി രൂപയില്‍ നിന്നും 24366.64 കോടി രൂപയായി ഉയര്‍ന്നു.