ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ടി സി സുശീല്‍കുമാര്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സ്വതന്ത്ര ഡയറക്ടര്‍

ല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായി മലയാളിയായ ടി.സി സുശീല്‍ കുമാര്‍ നിയമിതനായി. അഞ്ച് വര്‍ഷത്തേക്കാണ് എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നിയമിച്ചത്.

പൊതുമേഖല ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2021ല്‍ മാനേജിംഗ് ഡയറക്ടറായാണ് വിരമിച്ചത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡയറക്ടറുമായിരുന്നു. ഡോ.കെ. കസ്തൂരിരംഗനു ശേഷം ബി.എസ്.ഇ ഡയറക്ടറായ ആദ്യ മലയാളിയുമാണ് സുശീല്‍കുമാര്‍.

വിക്ടോറിയ കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി റാങ്കോടെ പഠനം പൂര്‍ത്തിയായ ഉടന്‍ 1984ല്‍ എല്‍.ഐ.സിയില്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.

23-ാം വയസില്‍ കരിയര്‍ ആരംഭിച്ച സുശീല്‍കുമാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

X
Top