കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ബാലഗോപാൽബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ; ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രിസാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കി

ബലഹീനത പ്രകടമാക്കി ആര്‍ബിഐ കണക്കുകള്‍, നടപടികള്‍ അനിവാര്യം

ന്യൂഡല്‍ഹി:2023 സാമ്പത്തിക വര്‍ഷം അവസാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം വ്യക്തമാക്കുന്നു. സമ്പദ് വ്യവസ്ഥ സാധാരണ നിലയിലായെന്നും കോവിഡ് -19 നെതിരായ ഏകോപിത ധന-സാമ്പത്തിക ചുവടുവെപ്പുകള്‍ വിജയമായെന്നും കണക്കുകള്‍ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം 2024 സാമ്പത്തികവര്‍ഷം, ദുര്‍ബലത പ്രകടമാക്കുകയാണ്. ഒന്നാം പാദത്തെ കണക്കുകള്‍ പുറത്തുവരുന്നതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. പണലഭ്യതക്കുറവാണ് കടുത്ത വെല്ലുവിളി.

വായ്പകളുടെ വര്‍ദ്ധനവിനനുസരിച്ച് ഡെപോസിറ്റ് ഉയരുന്നില്ല. കൂടാതെ വ്യവസ്ഥാപിതമായ ലിക്വിഡിറ്റി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ്. ഇതുകാരണം ബാങ്കുകളിലേയ്ക്ക് പണമൊഴിക്കേണ്ടത് അനിവാര്യമാകുന്നു.

എംഎസ്എഫിന്റെ (മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി) ആവശ്യകത 40 മടങ്ങ് അധികമായി. ചെറുകിട, ദുര്‍ബലമായ വാണിജ്യബാങ്കുകളെയാണ് പണക്കുറവ് കൂടുതല്‍ അടലട്ടുന്നതെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ചെലവ് കുറഞ്ഞ, കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (സിഎഎസ്എ) നിക്ഷേപങ്ങള്‍ കുറഞ്ഞതും തിരിച്ചടിയാണ്.

പ്രശ്‌നത്തിന് ദ്രുതഗതിയില്‍ പരിഹാരം ആവശ്യമാണ്, ആഗോള ചെറുകിട ബാങ്കുകളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി, റിപ്പോര്‍ട്ട് പറയുന്നു.

X
Top