
ഡൽഹി: പുനരുപയോഗ ഊർജ്ജം മേഖലയിൽ പ്രവർത്തിക്കുന്ന ഒ2 റിന്യൂവബിൾ എനർജി II-ന്റെ 26 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതായി സിൻജെൻ ഇന്റർനാഷണൽ അറിയിച്ചു. ഒ2 റിന്യൂവബിൾ എനർജി II എന്നത് പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി O2 എനർജി എസ്ജി രൂപീകരിച്ച ഒരു എസ്പിവിയാണ്.
പുനരുപയോഗ അധിഷ്ഠിത വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുന്നതിന്, വൈദ്യുതി നിയമം, ഷെയർ പർച്ചേസ് കരാർ, ഷെയർഹോൾഡേഴ്‌സ് എഗ്രിമെന്റ് എന്നിവ പ്രകാരം ക്യാപ്‌റ്റീവ് സ്റ്റാറ്റസ് നിലനിർത്തുന്നതിനായി പവർ പർച്ചേസ് കരാറിന്റെ കാലയളവിൽ ഒ2-ന്റെ 26% വരെ ഓഹരികൾ സിൻജീൻ ഇന്റർനാഷണൽ ഏറ്റെടുക്കുകയും നിലനിർത്തുകയും ചെയ്യുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് കോടി രൂപയാണ് നിർദിഷ്ട ഏറ്റെടുക്കലിന്റെ ചിലവ്. ഓഹരി ഏറ്റെടുക്കൽ ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി പൂർത്തിയാക്കും. ആഗോള ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി, സ്പെഷ്യാലിറ്റി കെമിക്കൽ മേഖലകളിൽ സേവനം നൽകുന്ന ഒരു സംയോജിത ഗവേഷണ-വികസന, നിർമ്മാണ സേവന കമ്പനിയാണ് സിൻജെൻ ഇന്റർനാഷണൽ. വെള്ളിയാഴ്‌ച എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 0.31 ശതമാനം ഇടിഞ്ഞ് 602 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചത്.






