പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മഹീന്ദ്ര ആന്റ് മഹീന്ദ്ര കൂടുതല്‍ ഓഹരികള്‍ വാങ്ങി, 52 ആഴ്ച ഉയരം രേഖപ്പെടുത്തി സ്വരാജ് എഞ്ചിന്‍സ്

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം ആന്‍ഡ് എം) 17.41% അധിക ഓഹരികള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സ്വരാജ് എഞ്ചിന്‍സ് ലിമിറ്റഡിന്റെ (എസ്ഇഎല്‍) ഓഹരികള്‍ 13 ശതമാനത്തിലധികം ഉയര്‍ന്നു. 52 ആഴ്ച ഉയരമായ 1960 രൂപ രേഖപ്പെടുത്താനും ഓഹരിയ്ക്കായി. കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ (കെഐഎല്‍) നിന്നാണ് എം ആന്‍ഡ് എം ഓഹരികള്‍ വാങ്ങുന്നത്.

296 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ സ്വരാജിലെ മഹീന്ദ്രയുടെ പങ്കാളിത്തം 52.13 ശതമാനമായി ഉയരും. നേരത്തെ 34.72 ശതമാനം പങ്കാളിത്തമാണ് കമ്പനിയ്ക്കുണ്ടായിരുന്നത്.

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ അനുബന്ധസ്ഥാപനമാകാനും സ്വരാജിനാകും. പഞ്ചാബിലെ മൊഹാലി ആസ്ഥാനമാക്കി, 1985 സെപ്റ്റംബര്‍ 24ന് സ്ഥാപിതമായ കമ്പനിയാണ് സ്വരാജ്. ഡീസല്‍ എഞ്ചിനുകളുടെയും ഘടകങ്ങളുടെയും നിര്‍മ്മാണം നടത്തുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പിന്റെ ഒരു പ്രധാന യൂണിറ്റായ കമ്പനി ട്രക്കുകള്‍, ഫാം ട്രാക്ടറുകള്‍ എന്നിവയും നിര്‍മ്മിക്കുന്നു.

X
Top