തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ശക്തമായ നാലാം പാദ ഫലങ്ങള്‍: സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 10 ശതമാനത്തിലധികം ഉയര്‍ന്നു

മുംബൈ: മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ശക്തമായ ഫലങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് സുസ്ലോണ്‍ എനര്‍ജി ഓഹരി 10.33 ശതമാനം ഉയര്‍ന്നു. 11.75 രൂപയിലായിരുന്നു ക്ലോസിംഗ്. 320 കോടി രൂപയാണ് വിന്‍ഡ് എനര്‍ജി സൊല്യൂഷന്‍സ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം.

ഒരു വര്‍ഷം മുന്‍പ് 193 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം അറ്റാദായം 2877 കോടി രൂപ. മുന്‍വര്‍ഷത്തില്‍ 166 കോടി രൂപ നഷ്ടമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

വരുമാനം നാലാംപാദത്തില്‍ അതേസമയം 1699 കോടി രൂപയായി താഴ്ന്നു. എന്നാല്‍ ചെല് 2511.70 കോടി രൂപയില്‍ നിന്നും 1628.39 കോടി രൂപയായിട്ടുണ്ട്. എബിറ്റ 233 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 7.9 ശതമാനത്തില്‍ നിന്നും 13.8 ശതമാനമായി.

വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 5947 കോടി രൂപയാണ്. മുന്‍വര്‍ഷത്തിലിത് 6520 കോടി രൂപയായിരുന്നു. കടം 5796 കോടി രൂപയില്‍ നിന്നും 1180 കോടി രൂപയാക്കി കുറച്ചു.

X
Top