15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

അപ്രാവ എനർജിയിൽ നിന്ന് 300 മെഗാവാട്ട് കാറ്റാടി ഊർജ്ജ പദ്ധതി സ്വന്തമാക്കി സുസ്ലോൺ

മുംബൈ : റിന്യൂവബിൾസ് സൊല്യൂഷൻസ് പ്രൊവൈഡർ സുസ്ലോൺ, അപ്രാവ എനർജിയിൽ നിന്ന് 300 മെഗാവാട്ട് കാറ്റാടി ഊർജ്ജ പദ്ധതി നേടിയതായി അറിയിച്ചു.

ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാർ (എച്ച്‌എൽടി) ടവറോടുകൂടിയ 100 വിൻഡ് ടർബൈൻ ജനറേറ്ററുകൾ (ഡബ്ല്യുടിജി) സുസ്‌ലോൺ സ്ഥാപിക്കുമെന്നും കർണാടകയിലെ ക്ലയന്റ് സൈറ്റിൽ 3 മെഗാവാട്ട് വീതം റേറ്റുചെയ്ത ശേഷിയുള്ളതാക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

അപ്രാവ എനർജി പ്രൈവറ്റ് ലിമിറ്റഡിനായി 300 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിനുള്ള പുതിയ ഓർഡർ സുസ്ലോൺ ഗ്രൂപ്പിന് ലഭിച്ചു.

കരാറിന്റെ ഭാഗമായി കാറ്റാടി യന്ത്രങ്ങൾ വിതരണം ചെയ്യുന്നതും കമ്മീഷനിങ് ഉൾപ്പെടെയുള്ള പദ്ധതിയുടെ മേൽനോട്ടവും സുസ്ലോൺ നിർവഹിക്കും.കമ്മീഷനിംഗിന് ശേഷം സമഗ്രമായ പ്രവർത്തനങ്ങളും പരിപാലന സേവനങ്ങളും സുസ്ലോൺ ഏറ്റെടുക്കും.

“പദ്ധതി എസ്ഇസിഐ (ട്രാഞ്ച് XIV) ലേലത്തിന്റെ ഭാഗമാണെങ്കിലും, ഈ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാജ്യത്തെ പുനരുപയോഗ ഊർജത്തിന്റെ വ്യാപനം വർദ്ധിപ്പിക്കുന്നതിന് ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡിനെ (യുപിപിസിഎൽ) പിന്തുണയ്ക്കാൻ ഉപയോഗിക്കും”,സുസ്ലോൺ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെ.പി. ചലസാനി പറഞ്ഞു.

സുസ്ലോണിന്റെ വൈദഗ്ധ്യം, സമ്പന്നമായ അനുഭവം, മികച്ച ഇൻ-ക്ലാസ് തദ്ദേശീയ പരിഹാരങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം നേടിക്കൊണ്ട് സുസ്ലോണുമായുള്ള തുടർച്ചയായ പങ്കാളിത്തത്തിനായി പ്രതീക്ഷിക്കുന്നതായി അപ്രാവ എനർജി മാനേജിംഗ് ഡയറക്ടർ രാജീവ് രഞ്ജൻ മിശ്ര പറഞ്ഞു. ഈ ഒരു പദ്ധതിക്ക് 2.47 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാനും പ്രതിവർഷം 9.75 ലക്ഷം ടൺ കാർബൺ ഡൈയോക്സിഡ് ഉദ്‌വമനം തടയാനും കഴിയും.

X
Top