ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടുംടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അക്കൗണ്ടുകളെ വഞ്ചനാപരമെന്ന് തരംതിരിക്കല്‍; വായ്പയെടുത്തയാളുടെ ഭാഗം മുന്‍കൂറായി കേള്‍ക്കണം – സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരിച്ചടവില്ലാത്ത അക്കൗണ്ടുകളെ തട്ടിപ്പ് ഗണത്തില്‍ പെടുത്തുന്നതിന് മുന്‍പ് വായ്പയെടുത്തയാളുടെ ഭാഗം കൂടി കേള്‍ക്കണം, സുപ്രീംകോടതി റിസര്‍വ് ബാങ്കിനോടാവശ്യപ്പെട്ടു. വായ്പ തിരിച്ചടവ് വരുത്തിയവര്‍ സ്വാഭാവിക നീതിയ്ക്ക് അര്‍ഹരാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. അക്കൗണ്ടുകള്‍ വഞ്ചനാപരമെന്ന് തരംതിരിക്കുമ്പോള്‍, കടം വാങ്ങിയവര്‍ സിവില്‍,ക്രിമിനല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

ഇതവരെ ‘ ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്യുന്നതിന് തുല്യമാണ്. അക്കൗണ്ട് വഞ്ചനാപരമാക്കുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി പറയുന്നു. അതേസമയം എഫ്‌ഐആര്‍ തയ്യാറാക്കാന്‍ വായ്പാക്കാരനെ കേള്‍ക്കേണ്ടതില്ല.

മന:പൂര്‍വ്വം കുടിശ്ശിക വരുത്തുന്നവരുടെ അക്കൗണ്ടുകള്‍ വഞ്ചാനപരമെന്ന് തരംതിരിക്കാന്‍ 2016 ല്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. നീക്കം ഹൈക്കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടു. വിവിധ ഹൈക്കോടതികളുടെ വിധികള്‍ക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി കേസില്‍ വാദം കേട്ടത്.

അതേസമയം അപ്പീലുകള്‍ ഒരുമിച്ച് ചേര്‍ക്കുന്നത് ആര്‍ബിഐയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചോദ്യം ചെയ്തിട്ടുണ്ട്. സ്വാഭാവിക നീതി ഉറപ്പാക്കാന്‍ തെലങ്കാന ഹൈക്കോടതി നേരത്തെ ആര്‍ബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു. ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റി (എഫ്ഐസി) വ്യായാമം രണ്ട് മാസത്തിനുള്ളില്‍ നടത്തണമെന്നും ഹൈക്കോടതി നിഷ്‌ക്കര്‍ഷിച്ചു.

X
Top