
കൊച്ചി: സുന്ദരം ഫ്ലെക്സി ക്യാപ് ഫണ്ട് സമാരംഭിച്ച് സുന്ദരം മ്യൂച്വൽ ഫണ്ട്. ഈ സ്കീം മാർക്കറ്റ് ക്യാപ് കർവുകളിലുടനീളമുള്ള വലിയ, ഇടത്തരം, ചെറുകിട ക്യാപ് സ്റ്റോക്കുകളുടെ സെക്ടറുകളിലുടനീളം നിക്ഷേപിക്കും. പുതിയ ഫണ്ട് ഓഫർ നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുകയാണ്, ഈ കാലാവധി ഓഗസ്റ്റ് 30-ന് അവസാനിക്കും.
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്ക് മാർക്കറ്റ് സൈക്കിളുകളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവുണ്ട്. എല്ലാ വിപണി സാഹചര്യങ്ങളിലും മികച്ച ക്യാപ് കർവുകളിലും സെക്ടറുകളിലും സ്റ്റോക്കുകളിലും നിക്ഷേപം തുടരാൻ ഇത് നിക്ഷേപകരെ അനുവദിക്കുന്നു. സുന്ദരം ഫ്ലെക്സി ക്യാപ് ഫണ്ട് നിഫ്റ്റി 500 ടിആർഐ സൂചികയെയാണ് മാനദണ്ഡമായി എടുക്കുന്നത്.
ഈ ഫണ്ട് 55-70 ലാർജ്, മിഡ്, സ്‌മോൾ ക്യാപ് സ്റ്റോക്കുകളുടെ ന്യായമായ മിശ്രിതത്തിൽ നിക്ഷേപിക്കും, ഇത് സെക്ടർ തിരിഞ്ഞെടുക്കുന്നതിന് ടോപ്പ്-ഡൌൺ സമീപനവും സ്റ്റോക്ക് തിരിഞ്ഞെടുക്കുന്നതിന് ഡൌൺ-ടോപ്പ് സമീപനവും സ്വീകരിക്കും. ഇക്വിറ്റി ഫണ്ട് മാനേജറായ സുധീർ കേഡിയയും ഇക്വിറ്റി സിഐഒ രവി ഗോപാലകൃഷ്ണനുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.