ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

കാസിയോപ്പിയയുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് സൺ ഫാർമ

ഡൽഹി: മുഖക്കുരു ചികിത്സിക്കുന്നതിനുള്ള മരുന്ന് സംബന്ധിച്ച് കാസിയോപ്പിയയുമായുള്ള പങ്കാളിത്തത്തിന്റെ വ്യാപ്തി വിപുലീകരിച്ചതായി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ചൊവ്വാഴ്ച അറിയിച്ചു. കരാർ പ്രകാരം ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബ്രസീൽ, മെക്‌സിക്കോ, റഷ്യ എന്നിവിടങ്ങളിൽ വിൻലെവി വികസിപ്പിക്കുന്നതിനും വാണിജ്യവത്കരിക്കുന്നതിനുമുള്ള പ്രത്യേക അവകാശം കാസിയോപ്പിയയിൽ നിന്ന് കമ്പനിക്ക് ലഭിക്കുമെന്ന് സൺ ഫാർമ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം സൺ ഫാർമയും, കോസ്‌മോ ഫാർമസ്യൂട്ടിക്കൽസിന്റെ അനുബന്ധ സ്ഥാപനമായ കാസിയോപ്പയും യുഎസ്, കാനഡ വിപണികൾക്കുള്ള ലൈസൻസ്, വിതരണ കരാറുകളിൽ ഒപ്പുവച്ചിരുന്നു.

സൺ ഫാർമ 2021 നവംബറിൽ യുഎസ് വിപണിയിൽ വിൻലെവി അവതരിപ്പിച്ചിരുന്നു. യുഎസിലെ ഡെർമറ്റോളജിസ്റ്റുകൾക്കിടയിൽ കാര്യമായ താൽപ്പര്യം സൃഷ്ടിക്കുന്നത് തുടരുന്ന പ്രാദേശിക മരുന്നുകളുടെ ഒരു പുതിയ ക്ലാസാണ് വിൻലെവി. 2020 ഓഗസ്റ്റിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഫസ്റ്റ്-ഇൻ-ക്ലാസ് ടോപ്പിക്കൽ ആൻഡ്രോജൻ റിസപ്റ്റർ ഇൻഹിബിറ്ററായ വിൻലെവിക്ക് അംഗീകാരം നൽകിയിരുന്നു. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 0.08 ശതമാനത്തിന്റെ നേരിയ നഷ്ടത്തിൽ 867.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top