ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പഞ്ചസാര ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവ്

മുംബൈ: രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവ്. മണ്‍സൂണിലെ വ്യതിയാനം കാരണം രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനം കുറഞ്ഞിരുന്നു. 2023-24 സീസണിലെ ആദ്യ മൂന്ന് മാസങ്ങളിലെ മൊത്ത ഉല്‍പ്പാദനം 7.7 ശതമാനം കുറഞ്ഞ് 112 ലക്ഷം ടണ്ണായി.

അതേസമയം 2022-23 സീസണിലെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ പഞ്ചസാര ഉല്‍പ്പാദനം 121.35 ലക്ഷം ടണ്‍ ആയിരുന്നു.

2023-24 സീസണില്‍ രാജ്യത്തെ മൊത്തം പഞ്ചസാര ഉല്‍പ്പാദനം 305 ലക്ഷം ടണ്‍ ആയിരിക്കുമെന്നും 2022-23 സീസണില്‍ നേടിയ 330.90 ലക്ഷം ടണ്ണിലും കുറവായിരിക്കുമെന്നും എന്‍എഫ്‌സിഎസ്എഫ് പ്രവചിക്കുന്നു. പഞ്ചസാര സീസണ്‍ ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്.

2023 ഡിസംബര്‍ വരെ 511 ഫാക്ടറികള്‍ 1,223 ലക്ഷം ടണ്‍ കരിമ്പ് ഉപയോഗിച്ചതായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ് (എന്‍എഫ്സിഎസ്എഫ്) ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു.

എന്‍എഫ്‌സിഎസ്എഫ് ഡാറ്റ അനുസരിച്ച്, രാജ്യത്തെ ഏറ്റവും മികച്ച പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ പഞ്ചസാര ഉല്‍പ്പാദനം 2023-24 സീസണില്‍ ഡിസംബര്‍ വരെ 38.20 ലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. മുന്‍വര്‍ഷം ഇത് 47.40 ലക്ഷം ടണ്ണായിരുന്നു. അതുപോലെ കര്‍ണാടകയിലെ ഉല്‍പ്പാദനം പ്രസ്തുത കാലയളവിലെ 26.70 ലക്ഷം ടണ്ണില്‍ നിന്ന് 24 ലക്ഷം ടണ്ണായി കുറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മാത്രമാണ് ഈ സീസണില്‍ കൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് ഏകദേശം ആറ് ലക്ഷം ടണ്‍ കൂടുതലായിരുന്നു ഇവിലെ പ്രൊഡക്ഷന്‍. ‘ശീതകാലം പുരോഗമിക്കുമ്പോള്‍, പഞ്ചസാരയുടെ വിളവ് അതിനനുസരിച്ച് വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

സീസണിന്റെ അവസാനത്തോടെ ഉത്തര്‍പ്രദേശില്‍ 115 ലക്ഷം ടണ്ണും മഹാരാഷ്ട്ര 90 ലക്ഷവും കര്‍ണാടകയില്‍ 42 ലക്ഷവും തമിഴ്നാട് 12ഉം ഗുജറാത്തില്‍ 10 ലക്ഷം ടണ്ണും പഞ്ചസാര ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്പാദനത്തിലെ വര്‍ധനവ് പ്രതീക്ഷിച്ച് എഥനോള്‍ ഉല്‍പ്പാദനത്തിലുള്ള നിയന്ത്രണങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധ്യതയുണ്ട്.

X
Top