ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ജലശുദ്ധീകരണ രംഗത്ത് വിപ്ലവവുമായി ബയോസ്വിം ടെക് ഇന്നൊവേഷന്റെ ഡെപ്യുറേറ്റർ സാങ്കേതികവിദ്യ

തൃശ്ശൂർ: കേരളത്തിലെ ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജലജന്യ രോഗങ്ങൾ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. ഇതിന് ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരവുമായെത്തിയിരിക്കുകയാണ് ബയോസ്വിം ടെക് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന നവ സംരംഭം. ഇവർ വികസിപ്പിച്ചെടുത്ത ഡെപ്യുറേറ്റർ എന്ന യന്ത്രം രാസവസ്തുക്കൾ ഇല്ലാതെ തന്നെ ജലത്തിലെ അമീബ, ബാക്ടീരിയ, വൈറസ്, കോളിഫോം തുടങ്ങിയ പാത്തോജൻസിനെ പൂർണമായും ഇല്ലാതാക്കും. കെ വി സുനിൽ, എംജെ വിന്സെന്റ്, ഏണസ്റ്റ് ഡി റോഡ്രിഗസ് എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ. സ്റ്റാർട്ടപ്പ് കേരളയുടെയും സ്റ്റാർട്ടപ്പ് ഇന്ത്യയുടെയും പിന്തുണയോടെ പുഴയ്ക്കൽ ഇൻഡസ്ട്രിയൽ പാർക്കിലാണ് ബയോസ്വിം പ്രവർത്തിക്കുന്നത്.

ആക്ടോസ് സാങ്കേതികവിദ്യ: രാസവസ്തുക്കളില്ലാത്ത ജല ശുദ്ധീകരണം
ആക്ടോസ് എന്ന പ്രത്യേക ഗ്യാസ് സാങ്കേതികവിദ്യയാണ് ഡെപ്യുറേറ്ററിന്റെ പ്രാണ ശക്തി. നിശ്ചിത അളവിൽ ഗ്യാസ് കടത്തി വിടുമ്പോൾ ജലത്തിലെ ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളെ പൂർണമായും നശിപ്പിക്കുന്നു. ഇതിന്റെ പരീക്ഷണങ്ങൾ ജല അതോറിറ്റി ലാബ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വിജയകരമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. കെ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധനകളും അനുകൂലമായിരുന്നു. അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്കിൽ ഏകദേശം ഒരു വർഷമായി കെമിക്കൽസില്ലാതെ മലിനജലം ശുദ്ധീകരിച്ച് കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഈ സാങ്കേതികവിദ്യയുടെ പ്രായോഗിക തെളിവാണ്. അമീബിക് മസ്തിഷ്ക ജ്വരം പോലുള്ള രോഗങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഈ സാങ്കേതികവിദ്യയുടെ പ്രസക്തി കൂടുതൽ വ്യക്തമാകുന്നു. അമീബയുടെ ആഹാരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനാൽ രോഗ വ്യാപനം എളുപ്പത്തിൽ നിയന്ത്രിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പാർശ്വഫലങ്ങളില്ലാതെ 100% അണുവിമുക്തമാക്കൽ ഇതിന്റെ പ്രധാന നേട്ടമാണ്.

ആഗോളതലത്തിലേക്ക്
കോവിഡ് കാലത്താണ് വായുവിന്റെയും ജലത്തിന്റെയും ശുദ്ധീകരണത്തിനായി ഡെപ്യുറേറ്ററിന്റെ ആദിമ രൂപം വികസിപ്പിച്ചത്. അമല മെഡിക്കൽ കോളേജ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,കെഎസ്എഫ്ഇ, ശോഭ മാൾ, പുത്തൻ പള്ളി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇതിനകം ഈ സാങ്കേതികവിദ്യ പ്രയോഗിച്ച് വരുന്നു. സ്ഥാപകൻ കെ വി സുനിൽ മുൻപ് ചില്ലർ യൂണിറ്റുകളും ലോ ടെമ്പ്രേച്ചർ മെഷിനുകളും നിർമിച്ചിരുന്നുവെങ്കിലും, പിന്നീട് വെള്ളത്തിലെ പ്യൂരിഫിക്കേഷൻ രംഗത്തെ ഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, യുഎഇ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും ബയോസ്വിം ഡെപ്യുറേറ്റർ എത്തി. അബുദാബിയിലെ ഭരണാധികാരിയുടെ കൊട്ടാരത്തിലെ മൂന്ന് പൂളുകളിലും ഈ സംവിധാനം സ്ഥാപിക്കാൻ ഓർഡർ ലഭിച്ചതായും കമ്പനി അറിയിച്ചു.

ഐഎസ്ഒ 13485:2016, ഐഎസ്ഒ 9001:2000, എംഎസ്എംഇ രജിസ്ട്രേഷൻ, വാട്ടർ ക്വാളിറ്റി സർട്ടിഫിക്കറ്റ്, സിഡിഎസ്സിഒ, എഫ്ഐഇഒ അംഗീകാരം തുടങ്ങിയ നിരവധി സർട്ടിഫിക്കേഷനുകളും ബയോസ്വിം സ്വന്തമാക്കിയിട്ടുണ്ട്. ജലത്തിന്റെ അളവനുസരിച്ച് ഡെപ്യുറേറ്ററിന്റെ വില വ്യത്യാസപ്പെടും. ചെറിയ പൂളുകൾക്കും വൻ തീം പാർക്കുകൾക്കും പ്രത്യേകം സംവിധാനങ്ങൾ ഒരുക്കാനാകുന്ന വിധത്തിലാണ് ഞങ്ങളുടെ ഒരുക്കമെന്ന് സഹ സ്ഥാപകൻ ഏണസ്റ്റ് പറഞ്ഞു. മലപ്പുറത്തെ വേവ് ലാൻഡ്, കോയമ്പത്തൂരിലെ ബ്ലാക്ക് തണ്ടർ പോലുള്ള തീം പാർക്കുകളിൽ ഈ സാങ്കേതികവിദ്യ ഇതിനകം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ജലജന്യ രോഗങ്ങളെ നിയന്ത്രിക്കാനുള്ള ബയോസ്വിം ടെക് ഇന്നൊവേഷന്റെ ശ്രമം, കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തിന് അഭിമാനമായൊരു നേട്ടമാണ്. ശുദ്ധ ജലവും ആരോഗ്യമുള്ള സമൂഹവുമെന്ന ലക്ഷ്യവുമായി ഈ സാങ്കേതികവിദ്യ ആഗോള തലത്തിൽ വ്യാപിക്കുമ്പോൾ, ജല ശുദ്ധീകരണ രംഗത്ത് കേരളത്തിന്റെ മുദ്ര വ്യക്തമായി പതിപ്പിക്കുകയാണ് ഈ നവ സംരംഭകർ.

X
Top