ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ

ശക്തമായ രണ്ടാം പാദ ഫലങ്ങള്‍: മികച്ച പ്രകടനവുമായി എയ്ഞ്ചല്‍ വണ്‍, ആനന്ദ് രതി വെല്‍ത്ത് ഓഹരികള്‍

മുംബൈ: മികച്ച രണ്ടാം പാദ ഫലത്തിന്റെ ബലത്തില്‍ എയ്ഞ്ചല്‍ വണ്‍, ആനന്ദ് രതി വെല്‍ത്ത് ഓഹരികള്‍ വെള്ളിയാഴ്ച 3-4 ശതമാനം ഉയര്‍ന്നു. എയ്ഞ്ചല്‍ വണ്‍ 3.86 ശതമാനം നേട്ടത്തില്‍ 1649.60 രൂപയില്‍ ക്ലോസ് ചെയ്തപ്പോള്‍ ആനന്ദ് രതി 732 രൂപയുടെ റെക്കോര്‍ഡ് ഉയരം കുറിയ്ക്കുകയും പിന്നീട് 694.65 രൂപയില്‍ ക്ലോസിംഗ് നടത്തുകയുമായിരുന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ 41 ശതമാനം വര്‍ധനവ് വരുത്തി അറ്റാദായം 43 കോടി രൂപയാക്കാന്‍ ആനന്ദ് രതി വെല്‍ത്തിനായിരുന്നു. മൊത്തം വരുമാനം 33 ശതമാനമുയര്‍ന്ന് 138 കോടി രൂപയിലെത്തി. അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 16 ശതമാനം ഉയര്‍ന്ന് 2022 ല്‍ 35,842 കോടി രൂപയുടേതുമായി.

അതേസമയം എയ്ഞ്ചല്‍ വണ്‍ 745.9 കോടി രൂപയുടെ വരുമാനമാണ് നേടിയത്. 31 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച. നികുതി കഴിച്ചുള്ള ഏകീകൃത ആദായം 59 ശതമാനം ഉയര്‍ത്തി 213 കോടി രൂപയാക്കി. ഉപഭോക്തൃ ബെയ്‌സ് 2022 ല്‍ 77.4 ശതമാനം ഉയര്‍ത്തി 11.6 മില്ല്യണാക്കാനും ബ്രോക്കറേജ് സ്ഥാപനത്തിനായി.

9 ശതമാനത്തിന്റെ ഡിവിഡന്റ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ല്‍ ഇതുവരെ 35 ശതമാനം ഉയര്‍ന്ന ഓഹരിയാണ് എയ്ഞ്ചല്‍ വണ്ണിന്റേത്. അതേസമയം ആനന്ദ് രതി വെല്‍ത്ത് സ്‌റ്റോക്ക് 10 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു.

X
Top