എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ബാങ്കിങ് നിക്ഷേപത്തില്‍ മികച്ച വളര്‍ച്ച

മുംബൈ: ബാങ്കിങ് മേഖലയിലെ നിക്ഷേപ വളര്‍ച്ചയില്‍ മുന്നേറ്റം. വാര്‍ഷികാടിസ്ഥാനത്തില്‍ 10.3% വര്‍ധനയാണ് ഉണ്ടായത്. വായ്്പാ വളര്‍ച്ച ദുര്‍ബലമായതും ആശ്വാസം.

കുറച്ച് കാലമായി ബാങ്കിങ് മേഖലയില്‍ നിക്ഷേപത്തെ മറികടന്ന് വായ്പ വളര്‍ച്ച കരുത്താര്‍ജിക്കുകയായിരുന്നു. വായ്പ കുടുകയും നിക്ഷേപം കുറയുകയും ചെയ്തത് ബാങ്കിങ് മേഖലയില്‍ പണലഭ്യത പ്രശ്നം അടക്കമുള്ളവ സൃഷ്ടിച്ചു.

ഇതിന് ആശ്വാസമാണ് വായ്പ വളര്‍ച്ച കുറയുന്നു എന്നത്. ഫെബ്രുവരി 21ലെ കണക്കനുസരിച്ച് ബാങ്ക് നിക്ഷേപങ്ങള്‍ 222 ലക്ഷം കോടി രൂപയിലെത്തി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 10.3% വര്‍ധനയാണിത്.എന്നാല്‍ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ മേഖലയിലെ വായ്പ തുക തന്നെയാണ് മുന്‍നിരയില്‍ നില്‍ക്കുന്നത്.

ക്രെഡിറ്റ്-നിക്ഷേപ അനുപാതം 79.1% ആയി വര്‍ധിച്ചു.

അതായത് വായ്പ-നിക്ഷേപ അനുപാതം നിയന്ത്രണ പരിധിയിലെത്താന്‍ ഇനിയും സമയമെടുക്കും. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് വായ്പ വളര്‍ച്ചയില്‍ ഇടിവുണ്ടായതെന്നും റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോഴും കിട്ടാകടം അടക്കമുള്ളവ പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഫെബ്രുവരി 21 ലെ കണക്കനുസരിച്ച് കുടിശ്ശികയുള്ള ബാങ്ക് വായ്പ 179.9 ലക്ഷം കോടി രൂപയാണ്. കിട്ടാകടത്തിലെ വാര്‍ഷിക വര്‍ധന 11%മാണ്. റിസര്‍വ് ബാങ്ക് നിബന്ധനകള്‍ കടുപ്പിച്ചതോടെയാണ് ബാങ്കുകളിലെ വായ്പാ വിതരണം കുറഞ്ഞത.ചെറുകിട, നഗര മേഖലകളില്‍ ഉപഭോഗം ഗണ്യമായി മെച്ചപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷത്തെ ആദ്യ മാസങ്ങളില്‍ വായ്പാ വിതരണത്തില്‍ മികച്ച വളര്‍ച്ചയുണ്ടായിരുന്നു.

വ്യക്തിഗത, ക്രെഡിറ്റ് കാര്‍ഡ് വായ്പകളാണ് കുത്തനെ കൂടിയത്. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത വായ്പകളില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട്ാണ് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും.

X
Top