ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

സ്റ്റാർലിങ്കിന് ഇന്ത്യയിൽ കർശന നിബന്ധനകൾ

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയില്‍ പ്രവർത്തിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നല്‍കി. കടുത്ത നിബന്ധനകള്‍ പാലിച്ച്‌ മാത്രമേ കമ്പനിക്ക് ഇന്ത്യയില്‍ പ്രവർത്തിക്കാനാവൂ.

ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റ ഇന്ത്യൻ അതിർത്തിവിട്ട് പോവാതിരിക്കാനും വ്യക്തിസുരക്ഷയും രാജ്യസുരക്ഷയും ഉറപ്പാക്കാനുമുള്ള കർശന നിബന്ധനകളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഈ നിബന്ധനകള്‍ പാലിച്ചതോടെയാണ് സർക്കാർ സ്റ്റാർലിങ്കിന് യുണിഫൈഡ് ലൈസൻസ് നല്‍കിയത്.

ഇന്ത്യയിലെ സ്റ്റാർലിങ്ക് നെറ്റ്വർക്കില്‍ വിദേശത്ത് നിന്നുള്ള ഉപഭോക്താക്കളുടെ ട്രാഫിക്കും ഇന്ത്യക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഗേറ്റ് വേകളിലൂടെയുള്ള ട്രാഫിക്കും അനുവദിക്കില്ല. രാജ്യത്തിന് പുറത്ത് ഇന്ത്യൻ ഡാറ്റ പകർത്താനോ ഡീക്രിപ്റ്റ് ചെയ്യാനോ പാടില്ല.

അവ മറ്റ് രാജ്യത്തെ സെർവറുകളിലേക്ക് അയക്കാൻ പാടില്ല. ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം. ഉള്‍പ്പടെയുള്ള സുരക്ഷാ വ്യവസ്ഥകളാണ് ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാക്കള്‍ പാലിക്കേണ്ടതെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പമ്മാസനി ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാക്കളും ഈ നിബന്ധനകള്‍ പാലിക്കണം. നിബന്ധനകള്‍ അനുസരിച്ച്‌ ഇന്ത്യയ്ക്കുള്ളില്‍ സ്ഥാപിച്ച എർത്ത് സ്റ്റേഷൻ ഗേറ്റ് വേകളിലൂടെ സ്റ്റാർലിങ്ക് സിഗ്നലുകള്‍ റൂട്ട് ചെയ്യേണ്ടിവരും.

ലൈസൻസ് നല്‍കുന്നതിന് മുമ്പ് സ്പെക്‌ട്രം അനുവദിക്കല്‍, വില നിശ്ചയിക്കല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ട്രായിയുടെ നിർദേശവും സർക്കാർ തേടിയിരുന്നു. മെയ് 9നാണ് ട്രായ് നിർദേശങ്ങള്‍ സമർപ്പിച്ചത്.

കണക്റ്റിവിറ്റിക്ക് അപ്പുറം ഉപഗ്രഹാധിഷ്ഠിത ആശയ വിനിമയ മേഖലയ്ക്ക് പുതിയ സാധ്യതകള്‍ ഏറെയാണെന്ന് മന്ത്രി പറഞ്ഞു. ‘ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ വളർന്നുവരുന്നൊരു മേഖലയാണ്, ഏതൊരു പുതിയ സാമ്പത്തിക പ്രവർത്തനത്തേയും പോലെ, ഇത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അതില്‍ ഉപയോക്തൃ ടെർമിനല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ടെലികോം നെറ്റ്വർക്കിന്റെ ഇൻസ്റ്റാലേഷൻ, പരിപാലനം എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്,’ പമ്മാസനി ചന്ദ്രശേഖർ പറഞ്ഞു.

X
Top