ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

ഡാറ്റാ സെന്റര്‍ സ്ഥാപനമായ പ്രിന്‍സ്റ്റണ്‍ ഡിജിറ്റലില്‍ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് സ്്‌റ്റോണ്‍പീക്ക്

സിംഗപ്പൂര്‍: ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍ പ്രിന്‍സ്റ്റണ്‍ ഡിജിറ്റല്‍ ഗ്രൂപ്പില്‍ (പിഡിജി) 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരിക്കയാണ് യുഎസ് ആസ്ഥാനമായ സ്റ്റോണ്‍പീക്ക്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ഏഷ്യാ പസഫിക്കിലുടനീളം സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് പിഡിജി.

പുതിയ നിക്ഷേപത്തോടെ കമ്പനി ഈ വര്‍ഷം സ്വരൂപിച്ച മൂലധനം 2.5 ബില്യണ്‍ ഡോളറിന്റേതായി. നേരത്തെ 1.2 ബില്യണ്‍ ഡോളര്‍ വായ്പയായി കമ്പനി നേടിയിരുന്നു. വാര്‍ബര്‍ഗ് പിന്‍കസ്, ഒന്റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍, മുബദല എന്നിവ ഇതിനോടകം കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

പിഡിജിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി വാര്‍ബര്‍ഗ് തുടരും.

ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത മുന്നില്‍ കണ്ടാണ് പിഡിജിയെ പിന്തുണക്കാന്‍ സ്റ്റോണ്‍പീക്ക് തീരുമാനിച്ചത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് വര്‍ക്ക്ലോഡുകള്‍ എന്നിവയെ പിന്തുണയ്ക്കുന്ന ഡാറ്റാ സെന്ററുകളെ മുന്‍നിര്‍ത്തിയാണ് നിക്ഷേപം.

X
Top