
മുംബൈ: ഉയര്‍ന്ന വിലയുള്ള ഓഹരികളെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിഫ്റ്റി50 മൂല്യം എംഎസ്സിഐ ഇന്ത്യയെ മറികടന്നു. നിഫ്റ്റിയുടെ വില-വരുമാന അനുപാതം (പിഇ) 22.4 മടങ്ങാണ് വര്‍ദ്ധിച്ചത്. അതേസമയം എംഎസ്സിഐ ഇന്ത്യ അനുപാതം 20.6 മടങ്ങാണ്. 2024 ല്‍ ചേര്‍ക്കപ്പെട്ട എറ്റേര്‍ണല്‍, ജിയോ ഫിനാന്‍ഷ്യല്‍, ട്രെന്റ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നീ ഓഹരികളാണ് നിഫ്റ്റിയുടെ മൂല്യത്തെ സ്വാധീനിച്ചത്.
ഇതില്‍ 72 ശതമാനമുയര്‍ന്ന എറ്റേര്‍ണല്‍ പ്രതീക്ഷിക്കുന്ന വരുമാനത്തേക്കാള്‍ 362 മടങ്ങ് അധികവും ട്രെന്റ് 92 മടങ്ങ് അധികവും ഭാരത് ഇലക്ട്രോണിക്‌സ് 46 മടങ്ങ് അധികവും ജിയോ ഫിനാന്‍ഷ്യല്‍ 92 മടങ്ങ് അധികവും വിലയിലാണുള്ളത്. മറ്റ് കൂട്ടിച്ചേര്‍ക്കലുകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റേയും മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിഇ യഥാക്രമം 26 മടങ്ങും 62 മടങ്ങുമായി.
അന്താരാഷ്ട്ര ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍, പാസീവ് ഇടിഎഫുകള്‍ എന്നിവ പ്രഥമമ പരിഗണന നല്‍കുന്ന ബെഞ്ച്മാര്‍ക്കാണ് എംഎസ്സിഐ ഇന്ത്യ സൂചിക. ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ് സെഗ്മെന്റുകളിലായി ഏകദേശം 158 സ്റ്റോക്കുകള്‍ ഇത് ഉള്‍ക്കൊള്ളുന്നു.
സാധാരണഗതിയില്‍ നിഫ്റ്റിയേക്കാള്‍ മൂല്യം സൂചിക കാണിക്കാറുണ്ട്. എംഎസ്സിഐ വിലകുറഞ്ഞത് വിദേശ മൂലധനത്തെ നിഫ്റ്റിയില്‍ നിന്ന് അകറ്റിയേക്കാം.