ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

356 കോടിയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തി സ്റ്റെർലിംഗ് & വിൽസൺ റിന്യൂവബിൾ

മുംബൈ: ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ സ്റ്റെർലിംഗ് & വിൽസൺ റിന്യൂവബിൾ എനർജിയുടെ ഏകീകൃത അറ്റനഷ്ടം 355.99 കോടി രൂപയായി വർധിച്ചു. 2021-22 സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ കാലയളവിൽ 76.02 കോടി രൂപയുടെ അറ്റനഷ്ടം നേരിട്ടതായി കമ്പനി ബിഎസ്‌ഇ ഫയലിംഗിൽ പറഞ്ഞു. സ്ഥാപനത്തിന്റെ മൊത്തം ചെലവ് കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,313.94 കോടിയിൽ നിന്ന് 1,568.92 കോടി രൂപയായി ഉയർന്നു. ഈ 1,568.92 കോടി രൂപയിൽ, നിർമാണ സാമഗ്രികൾ, സ്റ്റോറുകൾ, സ്പെയർ പാർട്‌സ് എന്നിവയ്ക്കായി 893.32 കോടി രൂപ ചെലവഴിച്ചതായി കമ്പനി പറഞ്ഞു. പ്രസ്തുത പാദത്തിൽ കമ്പനിയുടെ മൊത്തവരുമാനം മുൻ വർഷത്തെ 1,227.20 കോടി രൂപയിൽ നിന്ന് 1,211.06 കോടി രൂപയായി കുറഞ്ഞു.

ഇന്ത്യ ആസ്ഥാനമായുള്ള എൻഡ്-ടു-എൻഡ് സോളാർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി), ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് (ഒ ആൻഡ് എം) സൊല്യൂഷൻ പ്രൊവൈഡറാണ് സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ലിമിറ്റഡ്. ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഏകദേശം 25 രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. 

X
Top