ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

വനിതാ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ ഇന്‍കുബേഷന്‍ പരിപാടിയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം: വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘വി ഗ്രോ’ ഇന്‍കുബേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. വനിതാ സംരംഭകരുടെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളില്‍ നിന്ന് സുസ്ഥിര വരുമാനം നേടിയെടുക്കുന്നതിനുള്ള പിന്തുണയും മാര്‍ഗനിര്‍ദേശവും പരിപാടിയിലൂടെ ലഭ്യമാകും.

നാല് മാസത്തെ പരിശീലന പരിപാടിയില്‍ 30 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം. ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും.

സംരംഭകരുടെ ബിസിനസ് മോഡലുകള്‍ പരിഷ്ക്കരിക്കുന്നതിനുള്ള ശില്‍പശാലകളും ബൂട്ട്ക്യാമ്പുകളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഉത്പന്നങ്ങളെ വിപണിയിലേക്ക് എത്തിക്കുന്നതിനും ലാഭകരമായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനും പരിപാടി സഹായകമാകും.

സുസ്ഥിര വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക, ബിസിനസിനാവശ്യമായ മൂലധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും നിക്ഷേപക പിച്ചുകളും പരിചയപ്പെടുത്തുക, വ്യക്തിഗത മാര്‍ഗനിര്‍ദേശം നല്കുക, ബിസിനസ് മോഡല്‍ പരിഷ്കരിക്കുന്നതിനും വിപണിയിലേക്ക് എത്തിക്കുന്നതിനും പിന്തുണ നല്കുക, വ്യവസായ വിദഗ് ധരേയും നിക്ഷേപകരേയും സംരംഭകരുമായി ബന്ധിപ്പിക്കുക തുടങ്ങിയവ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യും. നിക്ഷേപകര്‍, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഓഹരി ഉടമകള്‍ എന്നിവര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡെമോ ഡേയും പരിശീലന പരിപാടിയുടെ പ്രത്യേകതയാണ്.

രജിസ്ട്രേഷന് സന്ദര്‍ശിക്കുക: https://startupmission.kerala.gov.in/pages/we-grow

X
Top