2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഹിറ്റായി സ്റ്റാർട്ടപ് മിഷന്റെ എഐ മാവേലി

തിരുവനന്തപുരം: ആര്‍ക്കും ചാറ്റ് ചെയ്യാവുന്ന ‘എഐ മാവേലി’ യാണ് ഓണാഘോഷങ്ങളിലെ ടെക് താരം. ഓണത്തിന് കേരളത്തിലെത്തുന്ന എഐ മാവേലിയോട് ആര്‍ക്കും ചാറ്റ് ചെയ്യാനാകുമെന്നത് ഇതിനെ ജനപ്രിയമാക്കുന്നു. www.maveli.ai വഴി ആര്‍ക്കും മാവേലിയോട് ചാറ്റ് ചെയ്യാം. കേരള സ്റ്റാര്‍ട്ടപ് മിഷന് കീഴിലുള്ള ടെക്നോപാര്‍ക്കിലെ സെഞ്ച്യൂറിയോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് എഐ മാവേലിയ്ക്ക് പിന്നില്‍. ‘ഓണം വീണ്ടും വന്നെത്തി. ഇത്തവണ നമുക്ക് എഐ വഴി സംസാരിച്ചാലോ’ എന്ന് ചോദിച്ച് മാവേലി സ്വാഗതം ചെയ്യും. മംഗ്ലീഷിലും ഇംഗ്ലീഷിലും മാവേലിയോട് ചോദ്യങ്ങള്‍ ചോദിക്കാനാകും. ഇമോജിയും തമാശകളുമായി മാവേലിയുടെ ഉത്തരങ്ങളെത്തും.

സെഞ്ച്യൂറിയോടെക് സിഇഒ അജിഷ ഭാസി, അര്‍ഷാദ്, ദിവ്യ, ഭാര്‍ഗവ്, റെനീഷ്, ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സംഘമാണ് എഐ മാവേലിയെ വികസിപ്പിച്ചത്. രണ്ടുമാസം കൊണ്ടാണ് എഐ മാവേലിയെ വികസിപ്പിച്ചെന്നതും ശ്രദ്ധേയം. മാവേലിയോട് സംസാരിക്കുന്നതിനൊപ്പം മെന്‍റല്‍ ടിപ്സ് കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണിവര്‍. ഇതിനകം വലിയ ജനശ്രദ്ധ നേടിയ എഐ മാവേലി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.

ഇത്തവണത്തെ ഓണത്തിന് ഒരു എഐ മാവേലി ഒപ്പമുണ്ടാകുന്നത് നല്ലതാകുമെന്ന് ചിന്തിച്ചു. എഐ മാവേലിയെ പ്രവാസികള്‍ കൂടുതലായി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ് വന്നാലും മാവേലിയെ ഒഴിവാക്കില്ല. സാന്‍റയുടെ കൂടെ മാവേലിയെ എഐയിലെത്തിച്ച് കൂടുതല്‍ ജനകീയമാക്കുമെന്ന് അജിഷ ഭാസി പറഞ്ഞു.

X
Top