
മുംബൈ: 2023 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേയ്ക്കുള്ള ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിക്ഷേപം അഞ്ചിലൊന്നായാണ് കുറഞ്ഞത്. വെഞ്ച്വര്‍ കാപിറ്റല്‍, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ് 79 ശതമാനം ഇടിവ് നേരിട്ടു.
ഈ വര്‍ഷം ഇതുവരെ 27164 കോടി സ്വരൂപിക്കാന്‍ മാത്രമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായതെന്ന് മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫണ്ടിംഗ് റൗണ്ടുകളുടെ എണ്ണം 613 ല്‍ നിന്നും 247 ആയപ്പോള്‍ നടപ്പ് വര്‍ഷം മെയ് മാസത്തില്‍ ഏകദേശം 53 ഫണ്ടിംഗ് റൗണ്ടുകളിലായി 7805 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. അതേസമയം 2022 മെയ് മാസത്തില്‍ 103 ഫണ്ടിംഗ് റൗണ്ട് വഴി 13830 കോടി രൂപ സ്വരൂപിച്ചു.
പകുതിയിലധികം ഇടിവ്. ഏപ്രില്‍ മുതല്‍ മെയ് വരെ 46 ഇടപാടുകളിലായി 2815 കോടി രൂപ നിക്ഷേപം നേടി. ഇതും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.
വളര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും ലേറ്റ് സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപ ഞെരുക്കം നേരിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. 2023 ജനുവരി മുതല്‍ മെയ് വരെ, അത്തരം സ്റ്റാര്‍ട്ടപ്പുകള്‍ 105 ഇടപാടുകളിലായി 2.75 ബില്യണ്‍ ഡോളര്‍ (22,635 കോടി രൂപ) യാണ് നേടിയത്. 2022 ല്‍ അതേസമയം ഈ സ്റ്റാര്‍ട്ടപ്പുകള്‍ 189 ഇടപാടുകളിലൂടെ 73256 കോടി രൂപ കരസ്ഥമാക്കി.
പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍, 142 ഇടപാടുകളിലൂടെ ഈ വര്‍ഷം 4520 കോടി രൂപയാണ് സ്വരൂപിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം കുറവ .