ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ഭക്ഷണപാക്കറ്റിലെ സ്റ്റാർ റേറ്റിങ്ങിനെച്ചൊല്ലി ഭിന്നത

ന്യൂഡൽഹി: ഇന്ത്യയിൽ പാക്കേജ് ചെയ്തു വിൽപന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിൽ നിർദേശിച്ച പരിഷ്കാരം അനിശ്ചിതത്വത്തിൽ. സ്റ്റാർ റേറ്റിങ് വഴിയുള്ള ലേബലിങ്ങായിരുന്നു കരടുരേഖയിൽ നിർ‍ദേശിച്ചിരുന്നത്.

എന്നാൽ, ഈ രീതി ഫലപ്രദമാകില്ലെന്നും പാക്കറ്റ് കവറിൽ നേരിട്ടുള്ള മുന്നറിയിപ്പു നൽകുന്നതാണ് ഗുണം ചെയ്യുകയെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, എയിംസ് എന്നിവ നിലപാട് അറിയിച്ചതാണു പ്രധാന തടസ്സം.

ഭക്ഷ്യവസ്തുക്കളുടെ ആരോഗ്യഗുണനിലവാരം കണക്കിലെടുത്ത്, സ്റ്റാർ റേറ്റിങ് നൽകാനായിരുന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റിയുടെ നീക്കം. അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനു നേരിട്ടുള്ള മുന്നറിയിപ്പാകും നല്ലതെന്നാണ് ഐസിഎംആറും എയിംസും നിലപാട് എടുത്തത്.

എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ ഉൽപാദക കമ്പനികൾ സ്റ്റാർ റേറ്റിങ്ങിനെ അനുകൂലിച്ചു. ഓരോ ഭക്ഷ്യവസ്തുവിലെയും അടിസ്ഥാനഘടകങ്ങളും എത്ര ശതമാനം വീതമെന്നും മാത്രം രേഖപ്പെടുത്തുന്നതാണ് നിലവിലെ രീതി.

ഇതു പരിഷ്കരിച്ചുള്ളതാണ് സ്റ്റാർ റേറ്റിങ്. കൂടുതൽ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾക്കു കൂടുതൽ സ്റ്റാർ റേറ്റിങ് ലഭിക്കും. സ്റ്റാർ രേഖപ്പെടുത്തുമെന്നല്ലാതെ, ഭക്ഷ്യവസ്തുക്കളിലെ ഘടകപദാർഥകളുടെ തോത്(ഉപ്പ്, പഞ്ചസാര തുടങ്ങിയവ) അറിയാനാകില്ല.

ഇവയുടെ കണക്ക് വെറുതെ നൽകുന്നതിനപ്പുറം ഇവ ആരോഗ്യകരമാണോ അല്ലയോ എന്നത് അറിയാനാകുമെന്നാണ് സ്റ്റാ‍ർ റേറ്റിങ്ങിന്റെ നേട്ടമായി പറഞ്ഞത്.

X
Top