ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വില കുതിച്ചുയര്‍ന്നു, അവശ്യവസ്തുക്കളുടെ ഉപഭോഗത്തില്‍ കുറവ്

ന്യൂഡല്‍ഹി: അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ കുടുംബങ്ങള്‍ ഉപഭോഗത്തിന്റെ അളവ് കുറച്ചു. തക്കാളിയ്ക്ക് പകരം തക്കാളി സോസ്, ഇഞ്ചിക്ക് പകരം ഇഞ്ചി പേസ്റ്റ്, ഒറ്റ തവണ ഉപയോഗിക്കാവുന്ന ജീരകപൊടിയുടെ പാക്കറ്റ് എന്നിവയാണ് ആളുകള്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്. ഉപഭോക്തൃ സമീപനത്തിലെ മാറ്റത്തിന് കാരണം വിലകയറ്റമാണ്.

തക്കാളിയുടെ വില 100 രൂപയ്ക്ക് മുകളിലായപ്പോള്‍ ഒരു മാസം മുന്‍പ് 550 രൂപയായിരുന്ന ജീരകപ്പൊടിയുടെ വില 800 രൂപയാണ്. സമാനമായി ഇഞ്ചിവിലയും വലിയ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.ഇന്ത്യന്‍ കറികളില്‍ ഒഴിച്ചുകൂടാനാകാത്ത പച്ചമുളക് നിലവില്‍ കിലോഗ്രാമിന് 160 രൂപയിലാണ് വില്‍പന നടത്തുന്നത്.

ബീന്‍സ് വിലയും മാനം മുട്ടി. ഇതുകാരണം ഉപഭോക്താക്കള്‍ പച്ചമുളക്, ബീന്‍സ് എന്നിവ വാങ്ങുന്നില്ല. ഇത്തരം ഇനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിന് ചില്ലറ വ്യാപാരികളും മടികാട്ടുന്നു.

വിതരണ ക്ഷാമമാണ് പച്ചക്കറികളുടെ വില കൂട്ടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മണ്‍സൂണ്‍ വൈകിയത് വിളവെടുപ്പിനെ ബാധിച്ചു.കൂടാതെ ചിലവയിടങ്ങളില്‍ ഉയര്‍ന്ന ചൂടും മറ്റിടങ്ങളില്‍ ഉയര്‍ന്ന മഴയും.

കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ മഴ കാരണം വിള നശിക്കുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ തക്കാളി,ബീന്‍സ് എന്നിവയുടെ വിളവെടുപ്പ് മോശമാണ്. കര്‍ഷകര്‍ തക്കാളി കൃഷി നിര്‍ത്തിയപ്പോള്‍ ബീന്‍സ് പോലുള്ള വിളകള്‍ നശിക്കാന്‍ കീടനാശിനികളുടെ പരിമിത ഉപയോഗം കാരണമായി.

X
Top