സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

നൂറാം വിക്ഷേപണത്തിനൊരുങ്ങി ശ്രീഹരിക്കോട്ട

ന്ത്യൻ ബഹിരാകാശമേഖലയ്ക്ക് നിർണായകമായ കാലമാണിത്. അത്യന്തം സങ്കീർണമായ ഒരുപിടി ദൗത്യങ്ങൾ തുടർച്ചയായി വിജയിച്ചു.

ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. അതീവ ദുഷ്കരമായ ഡോക്കിങ് വിജയത്തിലെത്തിച്ചു. അനേകം പ്രമുഖ ദൗത്യങ്ങൾ ഇനിയും മുന്നിലുണ്ട്. ഇതെല്ലാം നടക്കുമ്പോൾ തന്നെ ഇന്ത്യയുടെ ബഹിരാകാശത്തറവാടായ ശ്രീഹരിക്കോട്ടയും ഒരു റെക്കോർഡിനരികിലാണ്. നൂറാമത്തെ വിക്ഷേപണത്തിനൊരുങ്ങി നിൽക്കുകയാണ് ശ്രീഹരിക്കോട്ട.

ജിഎസ്എൽവി ഉപയോഗിച്ച് നാവിഗേഷൻ ഉപഗ്രഹം എൻഎവി 02 ബഹിരാകാശത്തെത്തിക്കുന്നതാകും ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാമത്തെ വിക്ഷേപണം. ഈ മാസം ഇതു നടന്നേക്കുമെന്നാണ് റിപ്പോർട്ട്.

രണ്ട് വിക്ഷേപണത്തറകളുള്ള സ്പേസ്പോർട്ടാണ് ഇപ്പോൾ സതീഷ് ധവാൻ സ്പേസ് സെന്റർ. 2005ൽ ആണ് രണ്ടാമത്തെ വിക്ഷേപണത്തറ പൂർത്തിയാക്കിയത്. ഇസ്റോയുടെ കൈയിലുള്ള എല്ലാത്തരം റോക്കറ്റുകളെയും വിക്ഷേപിക്കാനുള്ള ശേഷി ഈ രണ്ടാമത്തെ വിക്ഷേപണത്തറയ്ക്കുണ്ട്.

ഇസ്റോയുടെ ഭാവി ദൗത്യമായ ഗഗൻയാന്റെ വിക്ഷേപണം നടക്കുന്നതും ഇവിടെയാണ്. ഇതു പക്ഷേ, പറന്നുയരുക ഇപ്പോൾ വികസനത്തിലിരിക്കുന്ന മൂന്നാമത്തെ വിക്ഷേപണത്തറയിൽ നിന്നാകും. 500 കോടി രൂപയാണ് മൂന്നാമത്തെ വിക്ഷേപണത്തറയുടെ ചെലവ്. ഇതിനും ഇപ്പോൾ അംഗീകാരം ലഭിച്ചിട്ടുണ്ട്.

145 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട് ബഹിരാകാശ കേന്ദ്രത്തിന്. ഭൂമധ്യരേഖയുമായുള്ള അടുത്ത സാമീപ്യവും ജനവാസമില്ലാത്ത വലിയ മേഖലയും വിക്ഷേപണത്തിന് അനുകൂലമായ കാര്യങ്ങളാണ്.

27 കിലോമീറ്ററോളം നീളമുള്ള തീരവും ശ്രീഹരിക്കോട്ടയ്ക്കുണ്ട്. സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന ദ്വീപ് ഉൾപ്പെടെയുള്ളവ ഷാർ സെറ്റിൽമെന്റ് എന്ന ഗ്രാമത്തിന്റെ ഭാഗമാണ്. 2011ലെ സെൻസസ് പ്രകാരം 6,097 പേർ ഇവിടെ താമസിക്കുന്നുണ്ട്.

1979 ഓഗസ്റ്റ് 10ന് ആണ് രോഹിണി ടെക്നോളജി പേലോഡ് ഉപഗ്രഹവുമായി ഇന്ത്യയുടെ എസ്എൽവി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്നു പറന്നുയർന്നത്.

X
Top