പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഈസ്റ്റേണിന് തുടര്‍ച്ചയായി 24-ാമത്തെ വര്‍ഷവും സ്‌പൈസസ് ബോര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി പുരസ്‌കാരം

കേരളം ആസ്ഥാനമായുളള പ്രമുഖ സുഗന്ധവ്യജ്ഞന ബ്രാന്‍ഡായ ഈസ്റ്റേണ്‍ തുടര്‍ച്ചയായി 24-ാമത്തെ വര്‍ഷവും സ്‌പൈസസ് ബോര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി പുരസ്‌കാരം കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെയും, സുഗന്ധവ്യജ്ഞന ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഔദ്യോഗിക ഏജന്‍സിയാണ് സ്‌പൈസസ് ബോര്‍ഡ്. സ്പൈസ് മിശ്രിതം, കറി പൊടികള്‍ എന്നീ ഇനങ്ങളിലും ബ്രാന്‍ഡ് ചെയ്ത കണ്‍സ്യുമര്‍ പാക്കുകളില്‍ ഏറ്റവും കൂടുതല്‍ സ്പൈസസ് കയറ്റുമതി നടത്തിയുമാണ് ഈസ്റ്റേണ്‍ ഈ നേട്ടം കൈവരിച്ചത്.
ഗുണനിലവാരത്തിലും പുതുമയിലും ശക്തമായ ശ്രദ്ധയൂന്നിക്കൊണ്ട് 1997-98മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും ഉയര്‍ന്ന കയറ്റുമതി മികവ് തെളിയിച്ചിട്ടുണ്ട് ഈസ്‌റ്റേണ്‍.കേരളത്തിന് പുറമെ പല ദക്ഷിണേന്ത്യന്‍ കുടുംബങ്ങളിലും പ്രിയങ്കരമ ബ്രാന്‍ഡ് എന്നതിന് പുറമെ പ്രവാസിസമൂഹത്തിനിടയിലും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ് റീജിയണിലും ഈസ്‌റ്റേണ്‍ പ്രശസ്തമാണ്.
ഇന്ത്യയില്‍ നിന്നും 2017-18, 2018-19, 2019-20,2020-21 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിക്കാണ് ഈസ്റ്റേണ്‍ അവാര്‍ഡിന് അര്‍ഹമായത്.പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ചും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഖത്തര്‍എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരുടെ ഓരോ വീട്ടിലും സുപരിചിതമാണ് ഈസ്റ്റേണ്‍ഉല്‍പ്പന്നങ്ങള്‍. കര്‍ക്കശമായ ഗുണനിലവാരവും, നൂതനമായ ഉല്‍പ്പന്നങ്ങളും 24 വര്‍ഷം തുടര്‍ച്ചയായിഏറ്റവും മികച്ച കയറ്റുമതിക്കുള്ള ബഹുമതി നേടാന്‍ ഈസ്റ്റേണിനെ സഹായിച്ചു.
24വര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയതിനുള്ള ബഹുമതി ഈസ്റ്റേണിന് ലഭിച്ചതില്‍ ഞങ്ങള്‍ അത്യന്തം സന്തുഷ്ടരാണ്. ഈസ്റ്റേണ്‍ ബ്രാന്‍ഡിനെ അംഗീകരിച്ച, വിശ്വസിച്ച ദശലക്ഷക്കണക്കിനുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള അംഗീകാരമാണിത്. മികവിനോടുള്ള പ്രതിബദ്ധത, നൂതനത്വം, ജീവനക്കാരുടെ സമര്‍പ്പണബോധം എന്നിവ ഈ നേട്ടം കരസ്ഥമാക്കുവാന്‍ കമ്പനിയെ സഹായിച്ചു. അവര്‍ക്ക്ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു ഈസ്റ്റേണ്‍-ഐബി സിഇഒ-യായ അശ്വിന്‍ സുബ്രമണ്യം പറഞ്ഞു.

X
Top