ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വിപണി വിഹിതം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഗാലക്‌സി സര്‍ഫക്ടന്റ് (ജിഎസ്എല്‍)കമ്പനിയെന്ന് ബ്രോക്കറേജ് സ്ഥാപനം എഡല്‍വേയ്‌സ്. അളവ് വര്‍ധനവ് 8-9 ശതമാനമാകുന്നതോടെയാണ് ഇത്.മഹാരാഷ്ട്രയിലെ പ്ലാന്റ് സന്ദര്‍ശിക്കുകയും മാനേജ്‌മെന്റുമായി സംസാരിച്ചതിന്റെയും വെളിച്ചത്തിലാണ് എഡല്‍വേയ്‌സ് ഇക്കാര്യം പറഞ്ഞത്.

സമ്പദ്വ്യവസ്ഥ സുസ്ഥിരമാകുകയും പ്രീമിയൈസേഷനും ഗ്രീന്‍ കെമിസ്ട്രിയും ഉയര്‍ന്നുവരുന്ന ആഗോള പ്രവണതകളാവുകയും ചെയ്യുന്നതിനാല്‍ എഎംഇടി വിപണി അളവ് വര്‍ധിക്കും. കമ്പനി എബിറ്റ വര്‍ധിപ്പിച്ചതായും ബ്രോക്കറേജ് സ്ഥാപനം നിരീക്ഷിച്ചു. ഈ സ്‌പെഷ്യാലിറ്റി കമ്പനി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശമാണ് എഡല്‍വെയ്‌സ് നല്‍കുന്നത്.

4330 രൂപയാണ് ലക്ഷ്യവില.

X
Top