ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും

ന്യൂഡല്‍ഹി: ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ്ആന്റ്പി ഇന്ത്യയുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് ബിബിബി മൈനസില്‍ നിന്നും ബിബിബി ആക്കി ഉയര്‍ത്തി. ഇതോടെ സര്‍ക്കാറിന് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമായേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

10 വര്‍ഷ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ നിലവില്‍ 6.41 ശതമാനമാണ്. കഴിഞ്ഞമാസത്തേക്കാള്‍ അല്‍പം കൂടുതലെങ്കിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവ്. കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ സാധിക്കുന്ന പക്ഷം അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ പ്രയാസം വരില്ല.

റേറ്റിംഗ് ഉയര്‍ത്തിയതോടൊപ്പം രാജ്യത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാട് നിലനിര്‍ത്താനും എസ്ആന്റ്പി തയ്യാറായിരുന്നു. വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ 6.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എസ്ആന്റ് പി പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ടെങ്കിലും (ധനക്കമ്മി), സമ്പദ്വ്യവസ്ഥ വേഗത്തില്‍ വളരുകയാണ്.സമ്പദ്വ്യവസ്ഥയുടെ വലുപ്പവുമായി (ജിഡിപി) താരതമ്യപ്പെടുത്തുമ്പോള്‍ കടത്തിന്റെ വലുപ്പം അത്ര മോശമായി തോന്നുന്നില്ല. അത് നിയന്ത്രണത്തിലാണ്, ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

X
Top