ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

2028ല്‍ 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ദക്ഷിണകൊറിയ

ടെലികോം രംഗത്ത് ആധിപത്യം ഉറപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണകൊറിയ. ലോകത്ത് ആദ്യമായി 5ജി നെറ്റ് വര്ക്ക് അവതരിപ്പിച്ച രാജ്യം 2028 ഓടുകൂടി 6ജി നെറ്റ് വര്ക്കിലേക്ക് മാറാനുള്ള പദ്ധതിയിലാണിപ്പോള്. 2030 കെ-നെറ്റ് വര്ക്ക് പ്ലാനിലാണ് ദക്ഷിണകൊറിയന് ഭരണകൂടം ഈ രംഗത്തെ ഭാവി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനായുള്ള സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമങ്ങള് ആരംഭിക്കും. പ്രാദേശിക കമ്പനികകളെ 6ജി സാങ്കേതികവിദ്യാ ഉപകരണങ്ങളുടെ ഉത്പാദനത്തിന് പ്രോത്സാഹിപ്പിക്കും.

6ജി സാങ്കേതിക വിദ്യകളുടെ സാധ്യാത പഠനത്തിനുള്ള 48.17 കോടി ഡോളറിന്റെ പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ദക്ഷിണകൊറിയന് സയന്സ് ആന്ഡ് ഐസിടി മന്ത്രാലയം പറഞ്ഞു.

ആഗോള തലത്തില് 5ജി സാങ്കേതിക വിദ്യാ വികസനത്തിലും 5ജി പേറ്റന്റുകളുടെ എണ്ണത്തിലും ദക്ഷിണകൊറിയ മുന് നിരയിലാണെന്ന് ജര്മന് അനലറ്റിക്സ് സ്ഥാപനമായ ഐപിലിറ്റിക്സ് പറയുന്നു. മുമ്പ് വന്ന 4ജി സാങ്കേതിക വിദ്യകളില് അമേരിക്കയും യൂറോപ്യന് കമ്പനികളുമായിരുന്നു മുന്നില്.

കഴിഞ്ഞ വര്ഷത്തെ 25.9 ശതമാനം 5 ജി പേറ്റന്റുകളും ദക്ഷിണകൊറിയയുടെ പക്കലുണ്ട്. 26.8 ശതമാനത്തിന്റെ നേരിയ വ്യത്യാസത്തില് ചൈനയും മുന്നിലുണ്ട്. ഇത് 30 ശതമാനമായി ഉയര്ത്തുമെന്നും 6ജിയില് മുന്നേറുമെന്നുമാണ് ദക്ഷിണകൊറിയയുടെ പ്രഖ്യാപനം.

X
Top