ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നാലാംപാദ അറ്റാദായം 23 ശതമാനം ഉയര്‍ത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് വ്യാഴാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 333.89 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22.74 ശതമാനം കൂടുതല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 272.04 കോടിര രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തന ലാഭം 95 ശതമാനം ഉയര്‍ന്ന് 561.55 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 825.15 കോടി രൂപയില്‍ നിന്നും 857.18 കോടി രൂപയിലേയ്ക്ക് ഉയര്‍ന്നു. തുടര്‍ച്ചയായി 3.8 ശതമാനം വര്‍ദ്ധന.

2022-23 സാമ്പത്തികവര്‍ഷത്തില്‍ 775.09 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത്. എക്കാലത്തേയും ഉയര്‍ന്ന അറ്റാദായമാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1623.11 ശതമാനം അധികമാണ് 2022-23 സാമ്പത്തികവര്‍ഷത്തെ അറ്റാദായം.

മൊത്തം നിഷ്‌ക്രിയ ആസ്തി 76 ബിപിഎസ് താഴ്ന്ന് 5.14 ശതമാനമായപ്പോള്‍ അറ്റ നിഷ്‌ക്രി ആസ്തി 2.97 ശതമാനത്തില്‍ നിന്നും 1.86 ശതമാനമായി കുറഞ്ഞു.

X
Top