Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അവകാശ ഓഹരി ഇഷ്യുവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: 1151 കോടി രൂപയുടെ മൂലധന സമാഹരണ ലക്ഷ്യവുമായി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് അവകാശ ഓഹരി ഇഷ്യു. ഓഹരി ഉടമകൾക്കു നാലിനൊന്ന് എന്ന അനുപാതത്തിൽ 5,231,85,254 അവകാശ ഓഹരികളാണ് അനുവദിക്കുന്നത്.

ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനം പുറത്തുവന്നതിനു പിന്നാലെ ബാങ്കിന്റെ ഓഹരികൾക്കു വിപണിയിൽ വലിയ പ്രിയം അനുഭവപ്പെട്ടു. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഏഴു കോടിയോളം ഓഹരികളുടെ ഇടപാടു നടന്നു.

ഓഹരി വില 9.68% ഉയർന്നു 35.70 രൂപയിലേക്കു കുതിച്ചു. വിപണി വിലയെക്കാൾ വളരെ താഴ്ന്ന നിരക്കിൽ ഇഷ്യു വില നിശ്ചയിച്ചതാണു പ്രിയം വർധിക്കാൻ കാരണം. ഒരു രൂപ മുഖവിലയുള്ള ഓഹരി പ്രീമിയം ഉൾപ്പെടെ 22 രൂപ നിരക്കിലാണ് അനുവദിക്കുന്നത്.

റെക്കോർഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ള 27നു കമ്പനിയുടെ റജിസ്റ്ററിൽ പേരുള്ളവർക്കെല്ലാം അവകാശ ഓഹരികൾക്ക് അർഹതയുണ്ടായിരിക്കും. ഇഷ്യു മാർച്ച് ആറിന് ആരംഭിക്കും; 20ന് അവസാനിക്കും.

ബിസിനസ് വളർച്ച ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ നേടുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരികൾ പുറപ്പെടുവിക്കുന്നത്. ഇഷ്യു പൂർത്തിയാകുന്നതോടെ ബാങ്കിന്റെ മൂലധന പര്യാപ്തത 16.58 ശതമാനത്തിലേക്ക് ഉയരും.

നിലവിൽ 13.37 ശതമാനമാണിത്. ഇഷ്യു ബാങ്കിന്റെ അറ്റ മൂല്യത്തിൽ 16% വർധനയ്ക്കു സഹായകമാകും.

ബാങ്ക് അവകാശ ഓഹരികൾ പുറപ്പെടുവിക്കുന്നത് ആദ്യമല്ല. 2004, 2017 വർഷങ്ങളിലും ഓഹരി ഉടമകൾക്ക് അവകാശാടിസ്‌ഥാനത്തിൽ ഓഹരി അനുവദിക്കുകയുണ്ടായി. രണ്ടു തവണയും മൂന്നിനൊന്ന് എന്ന അനുപാതത്തിലാണ് ഓഹരികൾ അനുവദിച്ചത്.

ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) നടത്തിയത് 1998 സെപ്‌റ്റംബറിലായിരുന്നു. 2006ൽ അനുബന്ധ പബ്ലിക് ഇഷ്യു നടത്തുകയുമുണ്ടായി.

X
Top